
റിയാദ്: സൗദിയിലെ 20 വിമാനത്താവളങ്ങളില്‍ ബൃഹത്തായ വികസന പദ്ധതികള്‍ക്ക് രൂപം നല്‍കിയതായി ഗതാഗത മന്ത്രാലയം. ഇതില്‍ 14 എണ്ണം ആഭ്യന്തര വിമാനത്താവളങ്ങളാണെന്നും മന്ത്രാലയം അറിയിച്ചു.
ഗതാഗത മേഖലയില്‍ വന്‍ കുതിച്ചു ചാട്ടത്തിനാണ് രാജ്യം തയ്യാറെടുക്കുന്നത്. ഇതിന്റെ ഭാഗമായാണ് ആഭ്യന്തര, അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ വികസിപ്പിക്കുന്നത്. റിയാദ് ആസ്ഥാനമായി പുതിയ ദേശീയ വിമാന കമ്പനിയും ആരംഭിക്കും. മൂന്ന് കോടി മുപ്പത് ലക്ഷം യാത്രക്കാരെയും 4.5 കോടി ടണ്‍ കാര്‍ഗോയും കൈകാര്യം ചെയ്യാന്‍ ശേഷി കൈവരിക്കുകയാണ് ലക്ഷ്യം.

എണ്ണയിതര വരുമാനം വര്‍ധിപ്പിക്കുന്നതിന് കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ച വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായാണ് വ്യോമയാന മേഖലയിലെ വികസനങ്ങള്‍.
റിയാദ്, ജിദ്ദ എന്നീ നഗരങ്ങളെ ഇന്റര്‍നാഷണല്‍ ഏവിയേഷന്‍ ഹബ് ആക്കി മാറ്റും. 2030 ആകുന്നതോടെ വര്‍ഷം 930 ലക്ഷം യാത്രക്കാരെ ഉള്‍ക്കൊളളാന്‍ ശേഷിയുളള പുതിയ എയര്‍പോര്‍ട്ടും സ്ഥാപിക്കുമെന്നും ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.