Sauditimesonline

russul
റസ്സല്‍ മഠത്തിപ്പറമ്പിലിന് പിഎംഎഫ് യാത്രയയപ്പ്

റിയാദില്‍ ‘ഖല്‍ബിലെ ഫുട്‌ബോള്‍’ ജൂണ്‍ 11ന്

റിയാദ്: ലോക കാല്‍പ്പന്തുകളിയുടെ ആവേശത്തെ വരവേറ്റ് മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷന്‍ (മിഅ) സംഘടിപ്പിക്കുന്ന ‘ഖല്‍ബിലെ ഫുട്‌ബോള്‍’ മേള ജൂണ്‍ 11ന് അരങ്ങേറും. അല്‍ വഫ ഷോല മാളില്‍ വൈകുന്നേരം 7 മുതലാണ് പരിപാടികളെന്ന് പ്രോഗ്രാം കണ്‍വീനര്‍ ഹബീബ് റഹ്മാന്‍ അറിയിച്ചു.

റിയാദിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്കായി വിപുലമായ ഒരുക്കങ്ങളാണ് മിഅയുടെ നേതൃത്വത്തില്‍ സജ്ജീകരിക്കുന്നത്. ഷൂട്ട് ഔട്ട്, ജഗഌങ്, ഫുട്‌ബോള്‍ ക്വിസ് മത്സരങ്ങള്‍ക്ക് പുറമെ, കാണികളെ വിസ്മയിപ്പിക്കുന്ന ഫുട്‌ബോള്‍ ഫ്രീസ്‌റ്റൈല്‍ കായിക കലാപ്രകടനങ്ങളും അരങ്ങേറും. ഫുട്‌ബോള്‍ മേഖലയിലെ പ്രഗത്ഭര്‍ പങ്കെടുക്കുന്ന ഓപ്പണ്‍ ഡിബേറ്റാണ് മേളയുടെ മറ്റൊരു ആകര്‍ഷണം. ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന ആഘോഷങ്ങളും ആദ്യ മത്സരവും ബിഗ് സ്‌ക്രീനില്‍ തത്സമയം കാണാനുള്ള സൗകര്യവും ഒരുക്കും. സൗദിയിലെ മുന്‍നിര ഫുട്‌ബോള്‍ ക്ലബുകളിലേക്ക് സെലക്ഷന്‍ ലഭിച്ച മലയാളി യുവ പ്രതിഭകളെ ചടങ്ങില്‍ ആദരിക്കും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top