Sauditimesonline

keli prediction
ലോക കപ്പ്: പ്രവചന മത്സര വിജയികളെ ആദരിച്ച് കേളി

ക്യാമ്പസില്‍ ഹരിതവസന്തം; പരിസ്ഥിതി ദിനത്തില്‍ മാതൃകയായി അലിഫ് സ്‌കൂള്‍

റിയാദ്: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് റിയാദ് അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ സംഘടിപ്പിച്ച ‘ഗ്രീന്‍ ക്യാമ്പസ് പ്രോജക്ട്’ ശ്രദ്ധേയമായി. പരിസ്ഥിതി സംരക്ഷണ സന്ദേശമുയര്‍ത്തി സ്‌കൂളിലെ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ ഒത്തുചേര്‍ന്ന് ക്യാമ്പസില്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു.

ക്യാമ്പസില്‍ വൃക്ഷത്തൈ നടുന്നതിന് നേതൃത്വം നല്‍കി ഫൈസല്‍ തൗഫീഖ് ജിബ്‌തൈനിയ പരിസ്ഥിതിദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. സുസ്ഥിര വികസന ആശയങ്ങളും പാരിസ്ഥിതിക മൂല്യങ്ങളും ഉള്‍ക്കൊള്ളുന്ന തലമുറയെ വാര്‍ത്തെടുക്കാന്‍ പരിസ്ഥിതി ദിനാഘോഷ പരിപാടികള്‍ക്ക് കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. ക്യാമ്പസിനകത്ത് സ്വന്തം പേരിലുള്ള വൃക്ഷത്തൈ വളര്‍ത്തുന്നതും പരിപാലിക്കുന്നതും ഇനി വിദ്യാര്‍ത്ഥികള്‍ ആയിരിക്കും.

അലിഫ് ഗ്രൂപ്പ് ഓഫ് സ്‌കൂള്‍സ് സി ഇ ഒ ലുഖ്മാന്‍ അഹമ്മദ്, പ്രിന്‍സിപ്പള്‍ മുഹമ്മദ് മുസ്തഫ, വൈസ് പ്രിന്‍സിപ്പാള്‍ നൗഷാദ് നാലകത്ത്, അഡ്മിന്‍ മാനേജര്‍ അലി ബുഖാരി, എച്ച് ഒ എസ്സുമാരായ അനസ് കെ, ആയിഷ ബാനു, സുബൈരിയ, വിസ്മി രതീഷ് എന്നിവര്‍ സംബന്ധിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top