Sauditimesonline

1 alif
ക്യാമ്പസില്‍ ഹരിതവസന്തം; പരിസ്ഥിതി ദിനത്തില്‍ മാതൃകയായി അലിഫ് സ്‌കൂള്‍

റിയാദ് ഇന്ത്യന്‍ അസോസിയേഷന്‍ ‘ആര്‍ട്ട് ഫെസ്റ്റ്’

റിയാദ്: റിയാദ് ഇന്ത്യന്‍ അസോസിയേഷന്‍ (റിയ) ‘ആര്‍ട്ട് ഫെസ്റ്റ്’ കുടുംബസംഗമം വിവിധ കലാ, സാംസ്‌കാരിക പരിപാടികളോടെ അരങ്ങേറി. മലാസിലെ അല്‍മാസ് ഹാളില്‍ നടന്ന വര്‍ണ്ണാഭമായ ചടങ്ങുകള്‍ അസോസിയേഷന്‍ പ്രസിഡന്റ് ബിജു ജോസഫ് ഉദ്ഘാടനം ചെയ്തു. കലാ സാംസ്‌കാരിക വിഭാഗം കണ്‍വീനര്‍ അരുള്‍ നടരാജന്‍ , സെക്രട്ടറി ഇസക്കി, ട്രഷറര്‍ മഹേഷ് മുരളീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.

അംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികള്‍ അരങ്ങേറി. മണികണ്ഠന്‍ നാഗനാഥന്‍, പുണ്യ അനീഷ് എന്നിവര്‍ സ്‌റ്റേജ് പരിപാടികള്‍ നിയന്ത്രിച്ചു. റിയ മുന്‍ പ്രസിഡന്റുമാരായ ഉമ്മറുകുട്ടി, മാധവന്‍ സുന്ദര്‍ രാജ്, ബിനു ധര്‍മരാജന്‍, ഡെന്നി ഇമ്മട്ടി, ജോണ്‍ ക്ലീറ്റസ്, ഇബ്രാഹിം സുബ്ഹാന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ഉന്നത വിദ്യാഭ്യാസത്തിന് നാട്ടിലേക്ക് മടങ്ങുന്ന അസോസിയേഷന്‍ അംഗങ്ങളുടെ മക്കളായ ബൊണ ബിജു, റുക്ഷാറ മണികണ്ഠന്‍, റയ്‌ന ജോണ്‍, മുനിബ ഷെസാന്‍, മെല്‍വിന്‍ സിജു മാത്യൂസ് എന്നിവര്‍ക്കു എഡ്യൂക്കേഷന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.
ബിജു ജോസഫ്, മഹേഷ് മുരളീധരന്‍, വിവേക്, സന്ദീപ്, മുത്തുക്കണ്ണന്‍, സൂരജ് വത്സല, അരുള്‍ നടരാജന്‍, പീറ്റര്‍ രാജ്, യൂണിറ്റ് ഭാരവാഹികളായ അനീഷ്, സൂരജ് പിള്ള, ശരത് കുമാര്‍, ബെഞ്ചി, ടി.എന്‍.ആര്‍. നായര്‍, വിവേക്, സന്ദീപ്, നിഖില്‍, രാഗേന്ദു എന്നിവര്‍ ഉപഹാരം സമ്മാനിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top