Sauditimesonline

1 alif
ക്യാമ്പസില്‍ ഹരിതവസന്തം; പരിസ്ഥിതി ദിനത്തില്‍ മാതൃകയായി അലിഫ് സ്‌കൂള്‍

അറഫാ പ്രഖ്യാപനങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തണം

റിയാദ്: ഹജ്ജ് കര്‍മ്മം പൂര്‍ത്തിയാക്കി മടങ്ങിയെത്തിയ ഹാജിമാര്‍ക്ക് ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്) റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഊഷ്മളമായ സ്വീകരണം നല്‍കി. മലാസിലെ അല്‍ മാസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അബ്ദുറഹ്മാന്‍ സഖാഫി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി.

ഐസിഎഫ് സഊദി നാഷണല്‍ മീഡിയ ആന്‍ഡ് പി.ആര്‍. സെക്രട്ടറി അഷറഫ് അലി പരിപാടി ഉദ്ഘാടനം ചെയ്തു. ഐസിഎഫ് റീജിയന്‍ പ്രസിഡന്റ് മുഹമ്മദ് കുട്ടി സഖാഫി ഒളമതില്‍ മുഖ്യപ്രഭാഷണം നടത്തി. പ്രവാചകന്‍ മുഹമ്മദ് നബി വിടവാങ്ങല്‍ പ്രസംഗത്തില്‍ അറഫാ മൈതാനിയില്‍ പ്രഖ്യാപിച്ച ഉന്നതമായ മാനവിക മൂല്യങ്ങള്‍ ജീവിതത്തില്‍ മുറുകെ പിടിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. മനുഷ്യന്റെ രക്തവും സ്വത്തും അഭിമാനവും ഏറെ പവിത്രമാണെന്നും അത് പരസ്പരം ഹനിക്കാന്‍ പാടില്ലെന്ന പ്രവാചക വചനങ്ങള്‍ അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പുരുഷന്മാര്‍ക്ക് ബാധ്യതയുണ്ടെന്ന പ്രവാചക അധ്യാപനങ്ങള്‍ വിശദീകരിച്ച അദ്ദേഹം, ഈ മൂല്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുമ്പോഴാണ് ഹജ്ജ് പൂര്‍ണ്ണ അര്‍ത്ഥത്തില്‍ സ്വീകാര്യമായി മാറുന്നതെന്ന് ഉല്‍ബോധിപ്പിച്ചു. കഠിനമായ ചൂടിനെയും പ്രയാസങ്ങളെയും അവഗണിച്ച് മക്കയിലും പുണ്യസ്ഥലങ്ങളിലും സന്നദ്ധസേവന രംഗത്ത് സജീവമായിരുന്ന ഐസിഎഫ്, ആര്‍എസ്‌സി വളണ്ടിയര്‍മാരെ അദ്ദേഹം പ്രകീര്‍ത്തിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top