Sauditimesonline

keli prediction
ലോക കപ്പ്: പ്രവചന മത്സര വിജയികളെ ആദരിച്ച് കേളി

‘യങ് ഇന്ത്യ, സ്‌ട്രോങ് ഡെമോക്രസി’: ഐസിഎഫ് ജനസഭ

ജുബൈല്‍: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ‘യങ് ഇന്ത്യ, സ്‌ട്രോങ് ഡെമോക്രസി’ എന്ന പ്രമേയത്തില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്) ജുബൈല്‍ റീജിയന്‍ കമ്മിറ്റി ജനസഭ സംഘടിപ്പിച്ചു. പരിപാിെ അബ്ദുല്‍ കരീം കാസിമി ഉദ്ഘാടനം ചെയ്തു. ഫിനാന്‍സ് സെക്രട്ടറി ജലീല്‍ കൊടുവള്ളി അധ്യക്ഷത വഹിച്ചു.

രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതില്‍ യുവാക്കളുടെ പങ്കാളിത്തം അനിവാര്യമാണെന്ന് വിഷയം അവതരിപ്പിച്ച റീജിയന്‍ കമ്മിറ്റി സെക്രട്ടറി ജാഫര്‍ കൊടിഞ്ഞി പറഞ്ഞു. രാജ്യം നേരിടുന്ന വെല്ലുവിളികളെ മറികടക്കാന്‍ യുവജനങ്ങളുടെ ശരിയായ ദിശയിലുള്ള മുന്നേറ്റത്തിനു സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോക കേരള സഭാ മുന്‍ അംഗം നിസാര്‍ ഇബ്രാഹിം, നജീബ് നിസാര്‍ (ഒഐസിസി ജുബൈല്‍), ഉനൈസ് ഏര്‍മാളം (ആര്‍എസ്‌സി ജുബൈല്‍) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മീഡിയ ആന്റ് പബ്ലിക് റിലേഷന്‍സ് സെക്രട്ടറി അഹമ്മദ് റഊഫ് സ്വാഗതവും സംഘടനാകാര്യ സെക്രട്ടറി ഷഹീര്‍ ഷാ നന്ദിയും പറഞ്ഞു. സയ്യിദ് ഹുസൈന്‍ ഷാഹിക് ജിഫ്രി തങ്ങളുടെ പ്രാര്‍ഥനയോടെയാണ് പരിപാടി ആരംഭിച്ചത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top