Sauditimesonline

keli prediction
ലോക കപ്പ്: പ്രവചന മത്സര വിജയികളെ ആദരിച്ച് കേളി

പൊതുകാര്യങ്ങളിലെ ഐക്യം റിയാദ് മലയാളികളുടെ കരുത്ത്: അബു മാത്തന്‍ ജോര്‍ജ്

റിയാദ്: ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സൗദിയിലെ ഇന്ത്യന്‍ മിഷന് മലയാളി സമൂഹം നല്‍കുന്ന സേവനങ്ങള്‍ നിസ്തുലമാണെന്ന് എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ (ഡിസിഎം) അബു മാത്തന്‍ ജോര്‍ജ്. പൊതുകാര്യങ്ങളില്‍ എന്‍ആര്‍കെ ഫോറത്തിന് കീഴില്‍ വിവിധ മലയാളി സംഘടനകള്‍ ഒന്നിക്കുന്നത് റിയാദിലെ പ്രവാസി ഐക്യത്തിന്റെ പ്രതിഫലനമാണ്. സേവനകാലാവധി പൂര്‍ത്തിയാക്കി മടങ്ങുന്ന അദ്ദേഹത്തിന് ഒലയ്യയിലെ അല്‍ ഖസര്‍ ഹോളിഡേ ഇന്‍ ഹോട്ടലില്‍ റിയാദിലെ മലയാളി സംഘടനകളുടെ കൂട്ടായ്മ എന്‍ആര്‍കെ ഫോറം നല്‍കിയ യാത്രയയപ്പില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

ഉന്നത നയതന്ത്ര ഉദ്യോഗസ്ഥന്‍ എന്നതിലുപരി പ്രവാസികള്‍ക്ക് എപ്പോഴും സമീപിക്കാവുന്ന നല്ലൊരു സുഹൃത്തിനെയാണ് അബു മാത്തന്‍ ജോര്‍ജിന്റെ മടക്കത്തോടെ നഷ്ടമാകുന്നതെന്നും കൂടുതല്‍ ഉയര്‍ന്ന ഉത്തരവാദിത്തങ്ങളോടെ അദ്ദേഹം സൗദിയിലേക്ക് തിരിച്ചെത്തട്ടെയെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ ആശംസിച്ചു.

എന്‍ആര്‍കെ ഫോറത്തിനുവേണ്ടി ജനറല്‍ കണ്‍വീനര്‍ സുരേന്ദ്രന്‍ കൂട്ടായി അബു മാത്തന്‍ ജോര്‍ജിനെ പൊന്നാട അണിയിച്ചു. ചെയര്‍മാന്‍ സി.പി. മുസ്തഫ മെമന്റോ സമ്മാനിച്ചു. വിവിധ സംഘടനകളും വ്യക്തികളും ചേര്‍ന്ന് അദ്ദേഹത്തിന് ഉപഹാരങ്ങളും പൂച്ചെണ്ടുകളും കൈമാറി.
ഭാരവാഹികളായ അബ്ദുല്‍ അസീസ് വെങ്കിട്ട, അലി ആലുവ, ജലീല്‍ തിരൂര്‍ എന്നിവര്‍ അബു മാത്തന്‍ ജോര്‍ജിനെയും, കമ്മ്യൂണിറ്റി വെല്‍ഫെയര്‍ കോണ്‍സുലര്‍ വൈ. സാബിറിനെയും പൂച്ചെണ്ട് നല്‍കി വേദിയിലേക്ക് സ്വീകരിച്ചു.

സി.പി. മുസ്തഫ അധ്യക്ഷതയും വഹിച്ചു. എന്‍ആര്‍കെ ഫോറം രക്ഷാധികാരി ശിഹാബ് കൊട്ടുകാട് ആമുഖ പ്രഭാഷണം നടത്തി. വെല്‍ഫെയര്‍ കോണ്‍സുലര്‍ വൈ. സാബിര്‍, സലീം കളക്കര, സൈഗം ഖാന്‍, മുഹമ്മദ് സാക്കിയുദ്ദീന്‍, റഹ്മാന്‍ മുനമ്പത്ത്, ഇബ്രാഹിം സുബ്ഹാന്‍, ക്ലീറ്റസ് കുന്നുകുഴി, അഡ്വ. അബ്ദുല്‍ ജലീല്‍, കുമ്മില്‍ സുധീര്‍, നാസര്‍ കാരകുന്ന്, പത്മിനി ടീച്ചര്‍, റഹ്മത്ത് അഷ്‌റഫ്, ഷഹീബ വി.കെ., ബിജു മുല്ലശ്ശേരി, ജയന്‍ കൊടുങ്ങല്ലൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഡോ. മീരാ മഹേഷ് അവതാരകയായിരുന്നു. ബാലുക്കുട്ടന്‍, മുജീബ് ഉപ്പട, നസീര്‍ മുള്ളൂര്‍ക്കര എന്നിവര്‍ പരിപാടികള്‍ ഏകോപിപ്പിച്ചു. സുരേന്ദ്രന്‍ കൂട്ടായി സ്വാഗതവും ഷുഹൈബ് പനങ്ങാങ്ങര നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top