Sauditimesonline

keli prediction
ലോക കപ്പ്: പ്രവചന മത്സര വിജയികളെ ആദരിച്ച് കേളി

നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ അയ്യപ്പന്‍ വിടവാങ്ങി

റിയാദ്: മൂന്നു മാസമായി റിയാദ് കിങ് സൗദ് മെഡിക്കല്‍ സിറ്റി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന മലപ്പുറം കൊണ്ടോട്ടി കാണ്ടക്കാട് വട്ടപ്പറമ്പ് ഹൗസില്‍ അയ്യപ്പന്‍ ചൂണ്ടക്കാടന്‍ (59) നിര്യാതനായി.

മേയ് 12ന് നെഞ്ചുവേദനയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയില്‍ കഴിയുകയായിരുന്നു. ഇതിനിടെ ആരോഗ്യനിലയില്‍ പുരോഗതി കണ്ടതോടെ റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെല്‍ഫെയര്‍ വിങ്ങ് എയര്‍ ആംബുലന്‍സില്‍ നാട്ടിലെത്തിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ആരോഗ്യസ്ഥിതി വീണ്ടും മോശമായതോടെ ഡോക്ടര്‍മാര്‍ യാത്രാനുമതി നിഷേധിച്ചു.

28 വര്‍ഷമായി റിയാദില്‍ പ്രവാസിയായ അയ്യപ്പന്‍ ഒന്നര വര്‍ഷം മുന്‍പാണ് അവസാനം നാട്ടില്‍ പോയി മടങ്ങിയത്. ഭാര്യ: സുജാത. മക്കള്‍: സ്‌നേഹ, മേഘ, അക്ഷയ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികളുമായി റിയാദ് വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍, മലപ്പുറം ജില്ലാ കെ.എം.സി.സി വെല്‍ഫെയര്‍ വിങ് ജനറല്‍ കണ്‍വീനര്‍ റിയാസ് ചിങ്ങത്ത്, പി.എം. ബഷീര്‍ സിയാംകണ്ടം, നസീര്‍ കണ്ണീരി, അബ്ദുറഹ്മാന്‍ ചേലമ്പ്ര, ജുനൈദ് താനൂര്‍, ഷറഫു തേഞ്ഞിപ്പലം, സുഹൃത്ത് നബീല്‍ എന്നിവര്‍ രംഗത്തുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top