Sauditimesonline

keli prediction
ലോക കപ്പ്: പ്രവചന മത്സര വിജയികളെ ആദരിച്ച് കേളി

‘സ്വതന്ത്ര ഇന്ത്യ; അവകാശ പോരാട്ടങ്ങളുടെ മാതൃഭൂമി’ റിയാദില്‍ ഫ്രീഡം ടോക്

റിയാദ്: രാജ്യത്തിന്റെ ജനാധിപത്യ മതേതര മൂല്യങ്ങള്‍ തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ പ്രവാസലോകം ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സൗഹൃദ സംഗമം ആഹ്വാനം ചെയ്തു. ‘സ്വതന്ത്ര ഇന്ത്യ; അവകാശ പോരാട്ടങ്ങളുടെ മാതൃഭൂമി’ എന്ന പ്രമേയത്തില്‍ ബത്ഹയിലെ ഇസ്‌ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ‘ഫ്രീഡം ടോക്ക്’ പരിപാടിയില്‍ റിയാദിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, മാധ്യമ രംഗത്തെ പ്രമുഖര്‍ സാന്നിഹിതരായിരുന്നു.

പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവ് ശിഹാബ് കൊട്ടുകാട് പരിപാടി ഉദ്ഘാടനം ചെയ്തു. ആര്‍.ഐ.ഐ.സി വൈസ് പ്രസിഡന്റ് അഡ്വ. അബ്ദുല്‍ ജലീല്‍ അധ്യക്ഷത വഹിച്ചു. മിദ്‌ലാജ് സ്വലാഹി ആമുഖ പ്രഭാഷണം നടത്തി.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സത്താര്‍ താമരത്ത് (കെ.എം.സി.സി), ഫൈസല്‍ കൊണ്ടോട്ടി (കേളി), അബ്ദുള്ള വല്ലാഞ്ചിറ (ഒ.ഐ.സി.സി), റഹ്മത്തെ ഇലാഹി (തനിമ), സുരേന്ദ്രന്‍ കൂട്ടായി (എന്‍.ആര്‍.കെ ഫോറം), ഷഫീഖ് പാനൂര്‍ (എം.ഇ.എസ്), റഹ്മാന്‍ മുനമ്പത്ത് (ഫോര്‍ക്ക) എന്നിവരും മാധ്യമപ്രവര്‍ത്തകരായ ജയന്‍ കൊടുങ്ങല്ലൂര്‍, നജീം കൊച്ചുകലുങ്ക് എന്നിവരും സംസാരിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top