Sauditimesonline

keli prediction
ലോക കപ്പ്: പ്രവചന മത്സര വിജയികളെ ആദരിച്ച് കേളി

‘മാറുന്ന കാലം, മാറ്റമില്ലാത്ത ആദര്‍ശം’; ദേശീയ സംഗമം ഒക്‌ടോബര്‍ 23ന്

റിയാദ്: ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ നേതൃത്വം നല്‍കുന്ന 26-ാമത് ‘ലേണ്‍ ദി ഖുര്‍ആന്‍’ ദേശീയ സംഗമം ഒക്ടോബര്‍ 23ന് നടക്കും. ‘മാറുന്ന കാലം, മാറ്റമില്ലാത്ത ആദര്‍ശം’ എന്ന പ്രമേയത്തിലാണ് സംഗമം. ഇതിന്റെ പോസ്റ്റര്‍ പ്രകാശനം എന്‍.ആര്‍.കെ ജനറല്‍ കണ്‍വീനര്‍ സുരേന്ദ്രന്‍ കൂട്ടായിക്ക് നല്‍കി ശിഹാബ് കൊട്ടുകാട് നിര്‍വഹിച്ചു.

ഭാരവാഹികളായ അബ്ദുല്‍ വഹാബ് പാലത്തിങ്കല്‍, മൂസ തലപ്പാടി, അഷ്‌റഫ് തിരുവനന്തപുരം, ശുകൂര്‍ ചെലേമ്പ്ര, സിബ്ഗത്തുള്ള, മുജീബ് ഒതായി, ഫിറോസ് മലാസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. അബ്ദുസ്സലാം ബുസ്താനി സ്വാഗതവും ഫര്‍ഹാന്‍ കാരക്കുന്ന് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top