
ദമ്മാം: ദേശീയപതാക ഉയര്‍ത്തിയും മധുരം വിതരണം ചെയ്തും ഒഐസിസി ഈസ്‌റ്റേണ്‍ പ്രോവിന്‍സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദമ്മാമില്‍ ഭാരതത്തിന്റെ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പ്രോവിന്‍സ് ഒഐസിസി പ്രസിഡന്റ് ഇ.കെ. സലീം അധ്യക്ഷത വഹിച്ചു. നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല ദേശീയപതാക ഉയര്‍ത്തി സ്വാതന്ത്ര്യദിന സന്ദേശം നല്‍കി.

ഭരണഘടന സംരക്ഷിക്കാനും ജനാധിപത്യം ശക്തിപ്പെടുത്താനും മതനിരപേക്ഷത കാത്തുസൂക്ഷിക്കാനും ഓരോ പൗരനും പ്രതിജ്ഞയെടുക്കേണ്ട ദിനമാണ് സ്വാതന്ത്ര്യദിനമെന്ന് ബിജു കല്ലുമല പറഞ്ഞു. 1947ല്‍ ഇന്ത്യയ്ക്ക് ലഭിച്ചത് അധികാര കൈമാറ്റം മാത്രമായിരുന്നില്ല; സ്വാതന്ത്ര്യവും ജനാധിപത്യത്തിലൂന്നിയ ആധുനിക ഇന്ത്യയുടെ നിര്‍മ്മാണത്തിനുള്ള തുടക്കവുമായിരുന്നു. വിയോജിപ്പുകള്‍ രാജ്യവിരുദ്ധതയല്ല, മറിച്ച് ജനാധിപത്യത്തിന്റെ അനിവാര്യ ഘടകമാണ്. ഡിലിമിറ്റേഷന്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. രാജ്യത്തിന്റെ ഫെഡറലിസം ദുര്‍ബലപ്പെടുന്നത് ഐക്യത്തിന് ഗുണകരമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗ്ലോബല്‍ മുന്‍ വൈസ് പ്രസിഡന്റ് സി. അബ്ദുല്‍ ഹമീദ്, നാഷണല്‍ വൈസ് പ്രസിഡന്റ് റഫീഖ് കൂട്ടിലങ്ങാടി, പ്രോവിന്‍സ് കമ്മിറ്റി നേതാക്കളായ സക്കീര്‍ പറമ്പില്‍, ജേക്കബ്ബ് പറയ്ക്കന്‍, ബിനു പി. ബേബി എന്നിവര്‍ പ്രസംഗിച്ചു. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ഷിഹാബ് കായംകുളം സ്വാഗതവും ജനറല്‍ സെക്രട്ടറി സി.ടി. ശശി നന്ദിയും പറഞ്ഞു. ശ്യാം പ്രകാശ്, സുബൈര്‍ പാറയ്ക്കല്‍, റഷീദ് പത്തനാപുരം, അസീസ് കുറ്റിയാടി, അഷ്‌റഫ് കൊണ്ടോട്ടി, അന്‍സാര്‍ മലയില്‍, റഫീഖ് അത്തോളി, റഊഫ് കുറ്റിയാടി, നൗഷാദ് കുറ്റിയാടി തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






