Sauditimesonline

d 1
'ബല്ലാത്ത പൊല്ലാപ്പ്': ബഷീറിനെതിരെ കഥാപാത്രങ്ങള്‍ കോടതിയില്‍

ഡബ്ല്യൂ.എം.സി വുമണ്‍സ് ഫോറം വനിതാ അഭയകേന്ദ്രം സന്ദര്‍ശിച്ചു

ദമാം: വനിതാ അഭയ കേന്ദ്രത്തില്‍ ഡബ്ല്യൂ. എം. സി അല്‍ ഖോബാര്‍ പ്രൊവിന്‍സ് വുമണ്‍സ് ഫോറം അംഗങ്ങള്‍ സന്ദര്‍ശനം നടത്തി. ജീവ കാരുണ്യ പ്രവര്‍ത്തകന്‍ മണിക്കുട്ടന്റെ സാന്നിധ്യത്തില്‍ സ്ത്രീകള്‍ക്ക് ആവശ്യമായ വസ്തുക്കള്‍ അടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തു. വിവിധ കാരണങ്ങളാല്‍ അഭയ കേന്ദ്രത്തില്‍ എത്തിചേര്‍ന്ന വിവിധ രാജ്യക്കാരായ 140തിലധികം സ്ത്രീകള്‍ക്കാണ് വുമണ്‍സ് ഫോറം സഹായം വിതരണം ചെയ്തത്. ദുബൈ പ്രോവിന്‍സ് ഡബ്ല്യൂ.എം.സി പ്രസിണ്ടന്റ് ജേക്കബ് അലക്‌സിനെ ചടങ്ങില്‍ അനുസ്മരിച്ചു. ലോക വനിതാ ദിന സന്ദേശവും നല്‍കി.

പ്രസിഡന്റ് അര്‍ച്ചന അഭിഷേക്, സെക്രട്ടറി ഹുസ്‌ന ആസിഫ്, ട്രഷറര്‍ ഷംല നജീബ, ദിവ്യ ഷിബു, പ്രജിത അനില്‍കുമാര്‍, സോഫിയ താജു, ഷറിന്‍ ഷമീം, അഫീജ സിറാജ്, അംഗങ്ങളായ ജസ്‌ന മൂസ, അനു ദിലീപ്, നിത്യതുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. അല്‍കോബാര്‍ പ്രോവിന്‍സ് പ്രസിഡണ്ട് നജീബ് അരഞ്ഞിക്കല്‍, രക്ഷാധികാരി മൂസകോയ, ചെയര്‍മാന്‍ ഷമീം കാട്ടാക്കട, ട്രഷറര്‍ ആസിഫ് താനൂര്‍, ജോ. സെക്രട്ടറി അഭിഷേക് സത്യന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top