Sauditimesonline

watches

അതിജീവനത്തിന്റെ കഥ ‘നജ’ ചിത്രീകരണം ആരംഭിച്ചു

റിയാദ്: സൗദി അറേബ്യയിലും കേരളത്തിലുമായി ചിത്രീകരിക്കുന്ന കമേഴ്‌സ്യല്‍ സിനിമ ‘നജ’യുടെ കേരചിത്രീകരണം ആരംഭിച്ചു. സ്വിച്ച് ഓണ്‍ കര്‍മം സംവിധായകന്‍ മോഹന്‍ നിര്‍വ്വഹിച്ചു. കൊച്ചി റിനൈന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ നടന്‍ നിയാസാണ് ആദ്യ ക്ലാപ്പ് നല്‍കിയത്.

പ്രവാസി മാധ്യമ പ്രവര്‍ത്തകന്‍ ഷംനാദ് കരുനാഗപ്പള്ളി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന നജ പ്രവാസ ലോകത്ത് ജീവിതം കരുപിടിപ്പിക്കുന്ന മൂന്ന് വനിതകളുടെ അതിജീവിതത്തിന്റെ കഥയാണ്. പ്രവാസലോകത്തെ സൗഹ്യദങ്ങളും കൊവിഡ് കാലത്ത് നേരിട്ട തീഷ്ണാനുഭങ്ങളും ഓര്‍മപ്പെടുത്തുന്നതാണ് ചിത്രം. സൗദിയില്‍ ചിത്രീകരിക്കുന്ന പ്രഥമ മലയാളം കമേഴ്‌സ്യല്‍ ചിത്രമാണ്.

പ്രവാസി ചലച്ചിത്രപ്രവര്‍ത്തകരുള്‍പ്പടെ പങ്കെടുത്ത ചടങ്ങില്‍ പ്രശസ്ത സംവിധായകന്‍ മോഹന്‍ നിലവിളക്ക് കൊളുത്തി ചിത്രത്തിന് തുടക്കം കുറിച്ചു. സംഗീത സംവിധായകന്‍ ജെറി അമല്‌ദേവ്, ജീവന്‍ ടിവി സാരഥി ബേബി മാത്യൂ സോമതീരം, ചലചിത്ര നിര്‍മ്മാതാവ് സൗദ ഷെരീഫ്, ഗാനരചയിതാവ് ബാബു വെളപ്പായ, സംഗീത സംവിധായിക ശ്രേയ എസ്. അജിത്ത്, ഫെലിക്‌സ് സെബാസ്റ്റ്യന്‍, അബ്ദുള്‍ ജബ്ബാര്‍, ഷാനവാസ് മുനമ്പത്ത്, റിയാസ് നര്‍മ്മകല, ഷിബു മാത്യൂ, നൗഷാദ് ആലുവ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

ജോയ് മാത്യൂ, നിയാസ്, മുജീബ്, റിയാസ് നര്‍മ്മകല, സന്തോഷ് കുറുപ്പ്, അന്‍ഷാദ്, ജയന്‍ കൊടുങ്ങല്ലൂര്‍, അബി ജോയ്, ഷിഹാബ് കൊട്ടുകാട്, ഷെഫീഖ്, മജീദ് മൈത്രി , സുരേഷ് ശങ്കര്‍, ഷിബു മാത്യൂ, മജീദ് ചിങ്ങോലി, അംബിക, ദേവി അജിത്ത്, ശിവാനി, ശബാന അന്‍ഷാദ്, നിദ ജയിഷ്, എന്നിവരാണ് ‘നജ’ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മാഗ്‌നം ഓപസ് മീഡിയയുടെ ബാനറില്‍ ഒരുക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രാജേഷ് ഗോപാല്‍ ആന്റ് രാജേഷ് പീറ്റര്‍ നിര്‍വ്വഹിക്കുന്നു. എഡിറ്റിംഗ് അന്‍ഷാദ് ഫിലിം ക്രാഫ്റ്റ്‌സ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ നിസാര്‍ പള്ളിക്കശേരില്‍, പ്രൊഡക്ഷന്‍ കണ്‍സള്‍ട്ടന്റ് ബെവിന്‍ സാം, ഫിനാന്‍സ് കണ്‍ട്രോളര്‍ സാദിഖ് കരുനാഗപ്പള്ളി, പ്രൊഡക്ഷന്‍ മാനേജര്‍ റഹ്മാന്‍ മുനമ്പത്ത്, ഗാനരചന ബാബു വെളപ്പായ, കെ.സി. അഭിലാഷ്. സംഗീതം ശ്രേയ എസ് അജിത്ത്, സത്യജിത്ത് സീബുള്‍, ഗായകര്‍ സീതാരാ കൃഷ്ണകുമാര്‍, സത്യജിത്ത് സീബുള്‍, ഷബാന അന്‍ഷാദ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഉണ്ണി വിജയമോഹന്‍, സൗണ്ട് ഡിസൈന്‍ ജോസ് കടമ്പനാട്, കോസ്റ്റ്യൂം ഡിസൈനര്‍ സക്കീര്‍ ഷാലിമാര്‍, ആര്‍ട്ട് മനോഹരന്‍ അപ്പുക്കുട്ടന്‍, കൊറിയോഗ്രാഫി വിഷ്ണു, സ്റ്റില്‍സ് സന്തോഷ് ലക്ഷ്മണ്‍, ഡിസൈന്‍ ഷനുഹാന്‍ ഷാ റൈകര്‍, പി.ആര്‍.ഒ. എ.എസ്. ദിനേശ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top