ദുബായ്: യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ പിസിആര്‍ പരിശോധന കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. പ്രവാസികള്‍ക്ക് ഏറെ ആശ്വാസം പകരുന്ന നടപടിയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഉത്തരവ്.
കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കാണ് കൊവിഡ് പിസിആര്‍ പരിശോധന ഇല്ലാതെ യുഎഇയില്‍ നിന്ന ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ അനുമതി. പിസിആര്‍ ടെസ്റ്റ് എടുക്കാതെ ഇന്ത്യ സന്ദര്‍ശിക്കാന്‍ കഴിയുന്ന രാജ്യങ്ങളുടെ പട്ടികയില്‍ യുഎഇയെ ഉള്‍പ്പെടുത്തണമെന്ന് പ്രവാസികള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
നിലവില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ കുവൈത്തില്‍ നിന്നു ഇന്ത്യയിലെത്തുന്നവര്‍ക്ക് മാത്രമാണ് പിസിആര്‍ പരിശോധന ആവശ്യമുളളത്. ഓരോ രാജ്യത്തെയും കൊവിഡ് വ്യാപനം പരിശോധിച്ചാണ് ഇന്ത്യ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത്. നിലവില്‍ 99 രാജ്യങ്ങളില്‍ നിന്നു ഇന്ത്യയിലെത്തുന്നവര്‍ക്ക് പിസിആര്‍ പരിശോധന ആവശ്യമില്ല. എന്നാല്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കേറ്റ് എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യണം. വാക്‌സിനെടുക്കാത്തവര്‍ പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് സമര്‍പ്പിക്കണമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.