Sauditimesonline

LULU HYPER
70 ശതമാനം വരെ വിലക്കുറവ്; 21 ദിവസത്തെ അണ്‍ലിമിറ്റഡ് ഓഫറുകളുമായി സൗദി ലുലു

ഒരു ജീവന്‍ കാക്കാന്‍, ഒരുമയോടെ പ്രവാസം; ഒഐസിസി ജനകീയ രക്തദാന ക്യാമ്പ് വെള്ളിയാഴ്ച

റിയാദ്: ലോക രക്ത ദാന ദിനാചരണങ്ങളുടെ ഭാഗമായി റിയാദില്‍ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. സൗദി ആരോഗ്യ മന്ത്രാലയവും റിയാദ് ഒഐസിസി സെന്‍ട്രല്‍ കമ്മറ്റിയും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ജൂണ്‍ 12 വെളളി രാവിലെ 8.00 മുതല്‍ വൈകീട്ട് 6.00വരെ ഷുമേസി കിംഗ് സൗദ് മെഡിക്കല്‍ സിറ്റിയിലെ സെന്‍ട്രല്‍ ബ്ലഡ് ബാങ്കിലാണ് ക്യാമ്പ്. ഒരേസമയം 35 പേരുടെ രക്തം ശേഖരിക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. വിശ്രമിക്കാനുളള സ്ഥലം, കലാപരിപാടികള്‍ അവതരിപ്പിക്കാനുളള വേദി, വനിതകള്‍ക്ക് പ്രത്യേകം രക്തം ശേഖരിക്കാനുളള സംവിധാനം എന്നിവ ക്യാമ്പിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിശദമായ ആരോഗ്യ പരിശോധനകള്‍ക്ക് പുറമെ ആരോഗ്യ മന്ത്രാലയത്തിന്റെ സര്‍ട്ടിഫിക്കറ്റും ലഭിക്കും.

റിയാദിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തുന്ന രക്തദാതാക്കള്‍ക്കായി വാഹനസൗകര്യം ഒരുക്കിയിട്ടുണ്ട്. ഷുമൈസി ആശുപത്രിയിലെ ഗേറ്റ് നമ്പര്‍ 15നു സമീപം (Location: https://maps.app.goo.gl/yw3paSwiCmPpx-hAe9 ) 300 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ പ്രത്യേക സൗകര്യവും ലഭ്യമാണ്. താല്‍പര്യമുുളവര്‍ ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യുക. https://sauditimesonline.com/blood-donation-registration/

വാര്‍ത്താസമ്മേളനത്തില്‍ ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്ന്, ജനറല്‍ സെക്രട്ടറി സുരേഷ് ശങ്കര്‍, പ്രോഗ്രാം ചെയര്‍മാന്‍ ഷിഹാബ് കൊട്ടുകാട്, ജനറല്‍ കണ്‍വീനര്‍ മാത്യു ജോസഫ്, കോര്‍ഡിനേറ്റര്‍ ഷംനാദ് കരുനാഗപ്പള്ളി, മീഡിയ കണ്‍വീനര്‍ അശ്‌റഫ് മേച്ചേരി, ട്രഷറര്‍ സന്തോഷ് വിളയില്‍ എന്നിവര്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top