Sauditimesonline

riyadh tallkies
ഡോ. സുഹേല്‍ അജാസ് ഖാന് റിയാദ് ടാക്കിസ് യാത്രയയപ്പ്

റിയാദില്‍ വിജയ് മാസാല ജീവനക്കാരന്‍ വാഹനത്തില്‍ മരിച്ച നിലയില്‍

റിയാദ്: മലപ്പുറം പാണ്ടിക്കാട് പന്തല്ലൂര്‍ സ്വദേശി ഷിന്റോ ചാക്കോ (40) റിയാദില്‍ വാഹനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബത്ഹയില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. റിയാദിലെ വിജയ് മസാല കമ്പനി ജീവനക്കാരനായിരുന്നു.

ചൊവ്വാഴ്ച വൈകിട്ടോടെ ഷിന്റോയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ട് കിട്ടയിരുന്നില്ല. താമസസ്ഥലത്ത് എത്താതിരുന്നതോടെ സുഹൃത്തുക്കളും കമ്പനി അധികൃതരും നടത്തിയ തിരച്ചിലിലാണ് നിര്‍ത്തിയിട്ടിരുന്ന കമ്പനി വാഹനത്തില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ റെഡ് ക്രെസന്റ് അധികൃതരെ വിവരമറിയിച്ചു. അവരുടെ പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്. പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ശുമൈസി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പിതാവ്: ചാക്കോ, മാതാവ്: മേരിക്കുട്ടി, ഭാര്യ: നീനു വര്‍ഗീസ്, മകള്‍: മരിയ ഷിന്റോ

മൃതദേഹം നാട്ടിലെത്തിക്കുന്നതിനു റിയാദ് കെ.എം.സി.സി വെല്‍ഫെയര്‍ വിങ് രംഗത്തുണ്ട്. കെ.കെ. കോയാമു ഹാജി, ഷറഫു പുളിക്കല്‍, റഫീഖ് ചെറുമുക്ക്, റിയാസ് തിരൂര്‍ക്കാട്, നസീര്‍ കണ്ണീരി, ഹാഷിം തോട്ടത്തില്‍, ജാഫര്‍ വീമ്പൂര്‍, കമ്പനി പ്രതിനിധികളായ അക്ഷയ്, സന്തോഷ് എന്നിവര്‍ സഹായവുമായി രംഗത്തുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top