Sauditimesonline

2 pravasi career
പ്രവാസി വെല്‍ഫെയര്‍ 'അണ്‍ബോക്‌സ് ബി.ഐ' പവര്‍ ബി.ഐ വര്‍ക്ക്‌ഷോപ്പ്

70 ശതമാനം വരെ വിലക്കുറവ്; 21 ദിവസത്തെ അണ്‍ലിമിറ്റഡ് ഓഫറുകളുമായി സൗദി ലുലു

റിയാദ്: സൗദിയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ സീസണിലെ ഏറ്റവും വലിയ ഷോപ്പിങ് മാമാങ്കത്തിന് തുടക്കം. വേനല്‍ക്കാല ഷോപ്പിങ് തിരക്കുകള്‍ക്കും ലോകകപ്പ് ഫുട്‌ബോള്‍ ആവേശത്തിനും മാറ്റുകൂട്ടാന്‍ 70 ശതമാനം വരെ വിലക്കുറവുമായി 21 ദിവസം നീളുന്ന അണ്‍ലിമിറ്റഡ് ഓഫറുകളാണ് ലുലു ഒരുക്കിയിരിക്കുന്നത്. ജൂണ്‍ 30 വരെ നീളുന്ന പ്രമോഷന്‍ കാലയളവില്‍ നിത്യോപയോഗ സാധനങ്ങള്‍ മുതല്‍ പ്രീമിയം ഉല്‍പ്പന്നങ്ങള്‍ വരെ ആകര്‍ഷകമായ വിലക്കുറവില്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം.

അരി, പഴം പച്ചക്കറികള്‍, ചോക്ലേറ്റുകള്‍, ബിസ്‌ക്കറ്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഗ്രോസറി ഉല്‍പ്പന്നങ്ങള്‍ക്ക് പുറമെ വിപുലമായ ഓഫറുകളാണ് വിവിധ വിഭാഗങ്ങളിലായി ഒരുക്കിയിട്ടുള്ളത്. ‘എത്‌നിക് ചോയ്‌സ്’ വിഭാഗത്തില്‍ ഡയറി ഉല്‍പ്പന്നങ്ങളും, ‘പഗ്കയിംഗ് പിനോയ്’ വിഭാഗത്തില്‍ ഫിലിപ്പീന്‍സ് ഉല്‍പ്പന്നങ്ങളും, ‘ടേസ്റ്റ് ഓഫ് അറേബ്യ’ പ്രമോഷന്റെ ഭാഗമായി പ്രാദേശിക ചീസുകള്‍, ജ്യൂസുകള്‍, മസാലകള്‍ എന്നിവയും പ്രത്യേക നിരക്കില്‍ ലഭ്യമാണ്. ‘ഫ്രഷ് പിക്‌സ്’ പച്ചക്കറികള്‍, ‘പൗള്‍ട്രി ഡേ ഡീല്‍സ്’, ‘മീറ്റ് മാര്‍ക്കറ്റ്’ പ്രീമിയം മാംസ വിഭവങ്ങള്‍, ‘ഫിഷ്റ്റിവല്‍’ സീഫുഡ് എന്നിവയും ഓഫറിലുണ്ട്.

ലൈഫ് സ്‌റ്റൈല്‍, ഹൗസ്‌ഹോള്‍ഡ് ഇനങ്ങളിലും 70 ശതമാനം വരെയാണ് വിലക്കുറവ്. ലുലുവിലെ ‘ഐ എക്‌സ്പ്രസി’ല്‍ കണ്ണടകള്‍ക്കും, ‘ബ്ലഷി’ല്‍ പെര്‍ഫ്യൂമുകള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ എന്നിവയ്ക്കും മികച്ച ഓഫറുകളുണ്ട്. വസ്ത്രങ്ങള്‍, ചെരിപ്പുകള്‍, ലഗേജുകള്‍, ഹോം ഫര്‍ണിഷിങ് എന്നിവയ്‌ക്കൊപ്പം സ്മാര്‍ട്ട് ഗാഡ്‌ജെറ്റുകള്‍, മൊബൈലുകള്‍, ടിവി, വാഷിങ് മെഷീന്‍, ആധുനിക അടുക്കള ഉപകരണങ്ങള്‍ എന്നിവയും വന്‍ വിലക്കുറവില്‍ വാങ്ങാം.

ഫുട്‌ബോള്‍ ലോകകപ്പ് പ്രമാണിച്ച് ‘ലുലു ഫുട്‌ബോള്‍ ഫീവര്‍’ എന്ന പേരില്‍ കായികപ്രേമികള്‍ക്കായി വിപുലമായ കലക്ഷനാണ് സജ്ജീകരിച്ചിരിക്കുന്നത്. ഫാന്‍ ജേഴ്‌സികള്‍, ബൂട്ടുകള്‍, ഫുട്‌ബോള്‍ തുടങ്ങി ഫിഫ അംഗീകൃത ഉല്‍പ്പന്നങ്ങള്‍ ലാഭകരമായ നിരക്കില്‍ സ്വന്തമാക്കാം. ജപ്പാന്‍, സ്‌പെയിന്‍, ഇന്ത്യ, യുഎസ്എ ഉള്‍പ്പെടെ ഇരുപതിലധികം രാജ്യങ്ങളില്‍ നിന്നുള്ള പ്രത്യേക ഭക്ഷ്യവസ്തുക്കളും ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ എത്തിച്ചിട്ടുണ്ട്. ഷോപ്പിങ് ഫ്‌ളോറില്‍ ഒരുക്കിയിരിക്കുന്ന ‘ഹെഡര്‍ ചലഞ്ച്’ ആണ് മറ്റൊരു ആകര്‍ഷണം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പ്രശസ്തമായ 2.65 മീറ്റര്‍ ഉയരത്തിലുള്ള ഹെഡര്‍ ജമ്പ് അനുകരിച്ച് ലക്ഷ്യം കാണുന്ന വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നേടാം.

ഉപഭോക്താക്കള്‍ക്ക് ലളിതമായി ഷോപ്പിങ് നടത്തുന്നതിന് റിയാദ് ബാങ്ക്, അറബ് നാഷണല്‍ ബാങ്ക്, എസ്എന്‍ബി, സാബ്, എമിറേറ്റ്‌സ് എന്‍ബിഡി, അല്‍ രാജ്ഹി എന്നീ ബാങ്കുകള്‍ വഴി സീറോ ശതമാനം പലിശരഹിത ഇന്‍സ്റ്റാള്‍മെന്റ് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. ഇതിന് പുറമെ വിവിധ ക്രെഡിറ്റ് കാര്‍ഡ് പ്രൊമോഷനുകളും ക്യാഷ്ബാക്ക് ഓഫറുകളുമുണ്ട്.

മാസ്റ്റര്‍കാര്‍ഡ് ക്രെഡിറ്റ് ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് സ്മാര്‍ട്ട് ടിവികള്‍ വാങ്ങുന്നവര്‍ക്ക് 15 ശതമാനം പ്രത്യേക ഡിസ്‌കൗണ്ടും ലഭിക്കും. ‘ടാബി’, ‘തമാര’ എന്നിവ വഴി ‘ഷോപ് നൗ, പേ ലേറ്റര്‍’ സൗകര്യത്തിലൂടെ പിന്നീട് പണമടയ്ക്കാനുള്ള അവസരവും ലുലു ഒരുക്കിയിട്ടുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top