Sauditimesonline

russul
റസ്സല്‍ മഠത്തിപ്പറമ്പിലിന് പിഎംഎഫ് യാത്രയയപ്പ്

മകളുടെ കല്യാണപ്പന്തലില്‍ എത്താനായില്ല; അവസാനം കണ്ണീര്‍ക്കടല്‍ താണ്ടി ഇല്യാസ് നാട്ടില്‍

തുണയായി ആലപ്പുഴ കെഎംസിസി

റിയാദ്: വര്‍ഷങ്ങള്‍ പ്രവാസലോകത്തിന്റെ തടവറയിലായ ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി ഇല്യാസിന് ഒടുവില്‍ മോചനം. പ്രവാസി മലയാളികളുടെ കാരുണ്യവും കൂട്ടായ്മയും ഒന്നിച്ചപ്പോഴാണ് കാത്തിരിപ്പിന് വിരാമമിട്ട് ഇല്യാസ് കഴിഞ്ഞ ദിവസം സഊദി എയര്‍ലൈന്‍സ് വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങിയത്.

മകളുടെ വിവാഹത്തിന് നാലു ദിവസം മാത്രം ബാക്കി നില്‍ക്കെ നാട്ടില്‍ പോകാനാകാതെ മാനസികമായി തളര്‍ന്ന നിലയിലായിരുന്നു ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഇല്യാസിനെ റിയാദില്‍ കണ്ടെത്തിയത്. ദുരിതാവസ്ഥ വിവരിച്ച് ആലപ്പുഴ സ്വദേശി സകീര്‍ ഹുസൈന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വിഡിയോയാണ് കാരുണ്യയാത്രയ്ക്ക് വഴിയൊരുക്കിയത്. വിഡിയോ ശ്രദ്ധയില്‍പെട്ട റിയാദ് കെ.എം.സി.സി ആലപ്പുഴ ജില്ലാ സെക്രട്ടറി സിയാദ് കായംകുളം ഇല്യാസിനെ നേരില്‍ കണ്ട് വിവരങ്ങള്‍ അന്വേഷിച്ചറിഞ്ഞു.

പഴങ്ങളും പച്ചക്കറികളും ഹോള്‍സെയില്‍ വിപണനം നടത്തിയിരുന്ന ഇല്യാസിന് ഭീമമായ സംഖ്യ കുടിശ്ശിഖ വന്നതോടയാണ് തൊഴിലുടമ യാത്രാ വിലക്ക് ഏര്‍പ്പെടുത്തുകയും കേസും ഫയല്‍ ചെയ്തത്. ഇതോടെ സിയാദ് കായംകുളം പലതവണ തൊഴിലുടമയുമായി മനുരഞ്ജന സംഭാഷണം നടത്തി. പലരില്‍ നിന്നായി സംഘടിപ്പിച്ച് പരമാവധി തുക അടക്കുകയും ചെയ്തു. ഇതോടെയാണ് ഇല്യാസിന്റെ യാത്രാവിലക്ക് നീങ്ങിയത്. മകളുടെ വിവാഹം കഴിഞ്ഞെങ്കിലും ദുരിതത്തില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ വഴിയൊരുങ്ങിയതിന്റെ സന്തോഷത്തിലാണ് ഇല്യാസ്.

റിയാദ് കെ.എം.സി.സി ആലപ്പുഴ ജില്ലാ കമ്മിറ്റിയാണ് ഇല്യാസിന് നാട്ടിലേക്ക് പോകാനുള്ള ടിക്കറ്റു നല്‍കി. എംബസിയില്‍ നിന്ന് ശിഹാബ് കൊട്ടുകാടിന്റെ നേതൃത്വത്തില്‍ യാത്രാ രേഖകള്‍ തയ്യാറാക്കി. സാമ്പത്തിക പ്രതിസന്ധികളിലും നിയമക്കുരുക്കുകളിലും കുടുങ്ങിയ ഇല്യാസിനെ നാട്ടിലെത്തിക്കാന്‍ നിരവധി പ്രമുഖര്‍ ഒപ്പം നിന്നു. ബാദറുദ്ധീന്‍ യുളെസി ദമ്മാം, മുഹമ്മദ് ഷിബു കൊല്ലം, ഷാജി തൃശൂര്‍, നിഹാസ് പാനൂര്‍, ഷാജി പികെ, സജാദ് ആലപ്പുഴ, നിസാര്‍ ആലപ്പുഴ, ഷാജഹാന്‍ ചാവക്കാട്, നിസാം കായംകുളം, സെയ്ഫ് കൂട്ടുങ്ങല്‍, ഹാഷിം ആലപ്പുഴ, അസ്‌ലം പാലത്ത്, സെയ്ഫ്, സഫ്‌വാന്‍ കോഴിക്കോട് എന്നിവരുടെ പിന്തുണയും സാമ്പത്തിക സഹായവും ഇല്യാസിന് തുണയായി. പ്രവാസത്തിന്റെ നോവറിഞ്ഞ നാളുകളില്‍ നിന്ന്, കണ്ണീരു തുടച്ച് ജന്മനാട്ടിലേക്ക് വിമാനം കയറുമ്പോള്‍ പുതുജീവന്‍ നല്‍കിയ പ്രവാസി കൂട്ടായ്മയ്ക്ക് മനസ്സിന്റെ അകത്തളങ്ങളില്‍ നിന്ന് ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചാണ് മണ്ണഞ്ചേരി സ്വദേശി മടങ്ങിയത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top