Sauditimesonline

russul
റസ്സല്‍ മഠത്തിപ്പറമ്പിലിന് പിഎംഎഫ് യാത്രയയപ്പ്

പ്രവാസി വെല്‍ഫെയര്‍ ‘അണ്‍ബോക്‌സ് ബി.ഐ’ പവര്‍ ബി.ഐ വര്‍ക്ക്‌ഷോപ്പ്

റിയാദ്: പ്രവാസി വെല്‍ഫെയര്‍ കരിയര്‍ വിഭാഗം ‘പ്രവാസി കരിയര്‍ സ്‌ക്വയര്‍’ പ്രൊഫഷണലുകള്‍ക്കായി സംഘടിപ്പിച്ച ‘അണ്‍ബോക്‌സ് ബി.ഐ’ പവര്‍ ബി.ഐ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. റിയാദിലെ വിവിധ കമ്പനികളിലുളള എഴുപത്തിയഞ്ചിലധിം പ്രൊഫഷണലുകളാണ് ഡാറ്റാ അനലിറ്റിക്‌സ് ശില്‍പശാലയില്‍ പങ്കെടുത്തത്.

സൗദി എനര്‍ജിയില്‍ 25 വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള ഐ.ടി പ്രൊഫഷണലും കണ്‍സള്‍ട്ടന്റുമായ മൊയ്തീന്‍കുട്ടി പി.വി ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. പവര്‍ ബി.ഐയുടെ നൂതന സാധ്യതകളും വ്യവസായ മേഖലയിലെ പ്രായോഗിക ഉപയോഗങ്ങളും അദ്ദേഹം വിശദീകരിച്ചു.

പ്രവാസി വെല്‍ഫെയര്‍ റിയാദ് പ്രസിഡന്റ് ബാരിഷ് ചെമ്പകശ്ശേരി ഉദ്ഘാടനം നിര്‍വഹിച്ചു. പ്രവാസി കരിയര്‍ സ്‌ക്വയര്‍ കോഓര്‍ഡിനേറ്റര്‍ ലബീബ് മാറഞ്ചേരി അവതാരകനായിരുന്നു. മൊയ്തീന്‍കുട്ടി പി.വിക്കുള്ള പ്രവാസി വെല്‍ഫെയറിന്റെ ഉപഹാരം ജനറല്‍ സെക്രട്ടറി എം.പി ഷഹ്ദാന്‍ സമ്മാനിച്ചു. പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ സൈനുല്‍ ആബിദീന്‍ സ്വാഗതം പറഞ്ഞു. കോര്‍ കമ്മിറ്റി അംഗങ്ങളായ അഡ്വ. ജമാല്‍, ലിപി ഷംനാദ്, ഹിഷാം അബൂബക്കര്‍, അഫ്ഹാന്‍, ഫജ്‌ന കോട്ടപ്പറമ്പില്‍, മുര്‍ഷിദ്, അഫ്‌സല്‍ ഹുസൈന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top