Sauditimesonline

russul
റസ്സല്‍ മഠത്തിപ്പറമ്പിലിന് പിഎംഎഫ് യാത്രയയപ്പ്

‘റിസ’ അന്താരാഷ്ട്ര പ്രസംഗ മത്സരം ഇന്ന്

റിയാദ്: സുബൈര്‍കുഞ്ഞു ഫൗണ്ടേഷന്‍ ലഹരിവിരുദ്ധ കൂട്ടായ്മ ‘റിസ’ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പ്രസംഗ മത്സരം ഇന്ന് നടക്കും. 8 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായാണ് മത്സരം. സഊദി സമയം വൈകുന്നേരം 4 മുതല്‍ 7 വരെ (ഇന്ത്യന്‍ സമയം വൈകിട്ട് 6.30 മുതല്‍ 9.30 വരെ) ഓണ്‍ലൈന്‍ വഴിയാണ് മത്സരങ്ങള്‍.

‘നൂതന വിപണന തന്ത്രങ്ങളെ ചെറുക്കുക; നിക്കോട്ടിന്‍, പുകയില ആസക്തി തടയുക’ എന്നതാണ് മത്സര വിഷയം. മലയാളം, ഇംഗ്ലീഷ് വിഭാഗങ്ങളിലായാണ് മത്സരം. പ്രാഥമിക റൗണ്ടില്‍ നിന്ന് മലയാളം വിഭാഗത്തില്‍ 15 കുട്ടികളും, ഇംഗ്ലീഷ് വിഭാഗത്തില്‍ രണ്ട് ക്ലസ്റ്ററുകളിലായി 30 കുട്ടികളും അന്തിമ മത്സരത്തിലേക്ക് യോഗ്യത നേടി.

മത്സരങ്ങള്‍ സുബൈര്‍കുഞ്ഞ് ഫൗണ്ടേഷന്റെ യൂട്യൂബ് ചാനലിലും റിസ കമ്മ്യൂണിറ്റിയുടെ ഫേസ്ബുക്ക് പേജിലും തത്സമയം സംപ്രേഷണം ചെയ്യും. സുബൈര്‍കുഞ്ഞു അനുസ്മരണ ദിനമായ ജൂണ്‍ 17ന് നടക്കുന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ കേരള മുന്‍ ഡി.ജി.പി ഋഷിരാജ് സിങ് വിജയികളെ പ്രഖ്യാപിക്കും. വിവിധ സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും ചടങ്ങില്‍ സംബന്ധിക്കും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top