73 വിദേശികള്‍ക്ക് പ്രീമിയം ഇഖാമ
നസ്‌റുദ്ദീന്‍ വി ജെ റിയാദ്: സൗദി അറേബ്യ പ്രഖ്യാപിച്ച പ്രീമിയം ഇഖാമക്ക് അര്‍ഹരായവരുടെ വിവരങ്ങള്‍ പ്രീമിയം റെസിഡന്‍സി സെന്റര്‍ പ്രഖ്യാപിച്ചു. 19 രാജ്യങ്ങളില്‍ നിന്നുളള 73 പേര്‍ക്കാണ് ഗ്രീന്‍ കാര്‍ഡ് മാതൃകയിലുളള താമസാനുമതി രേഖ അനുവദിക്കുന്നത്. രാജ്യത്തിനകത്തും പുറത്തുമുളളവരാണ് പ്രിവിലെജ് ഇഖാമക്ക് അര്‍ഹത നേടിയത്. ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിച്ച ആയിരത്തില്‍പരം അപേക്ഷകരില്‍ നിന്ന് തെരഞ്ഞെടുത്തവര്‍ക്കാണ് ഒന്നാം ഘട്ടത്തില്‍ പ്രിവിലെജ് ഇഖാമ വിതരണം ചെയ്യുക. മറ്റു അപേക്ഷകരുടെ വിവരങ്ങള്‍ വിശകലനം ചെയ്തു വരുകയാണെന്നും അര്‍ഹരായവര്‍ക്ക് അടുത്ത ഘട്ടത്തില്‍ […]