റിലീസ് നേടാന്‍ അര്‍ഹത ഉണ്ടോ?

നിലവില്‍ ജോലി ചെയ്യുന്ന കമ്പനിയിലേക്ക് എട്ട് വര്‍ഷം മുമ്പ് സ്‌പോണ്‍സര്‍ഷിപ് മാറിയതാണ്. ഇപ്പോള്‍ മറ്റൊരു കമ്പനിയിലേക്ക് മാറുന്നതിന് റിലീസ് ചോദിച്ചു. എന്നാല്‍ ഫൈനല്‍ എക്‌സിറ്റ് നല്‍കാനെ കഴിയൂ എന്ന് സ്‌പോണ്‍സര്‍ പറയുന്നു. എനിക്ക് തൊഴില്‍ നിയമ പ്രകാരം റിലീസിന് അര്‍ഹത ഉണ്ടോ?

ഉത്തരം
ആദ്യത്തെ സ്‌പോണ്‍സര്‍ക്ക് മാത്രമാണ് കരാര്‍ കാലാവധി കഴിയുമ്പോള്‍ ഫൈനല്‍ എക്‌സിറ്റില്‍ വിടാന്‍ നിയമം അനുശാസിക്കുന്നത്. തൊഴിലാളി ഗുരുതരമായ കരാര്‍ ലംഘനം നടത്തിയാലും കരാര്‍ കാലാവധിക്ക് മുമ്പ് ഫൈനല്‍ എക്‌സിറ്റില്‍ തൊഴിലാളിയെ മാതൃരാജ്യത്തേക്ക് അയക്കാന്‍ അനുമതിയുണ്ട്. എന്നാല്‍ സ്‌പോണ്‍സര്‍ഷിപ് മാറിയ തൊഴിലാളികള്‍ക്ക് ഫൈനല്‍ എക്‌സിറ്റ് അനുവദിക്കുന്നതിന് തൊഴിലാളിയുടെ അനുമതി ആവശ്യമാണ്. അതുകൊണ്ടുതന്നെ റിലീസ് ലഭിക്കുന്നതിന് ലേബര്‍ ഓഫീസിഫ പരാതി സമര്‍പ്പിച്ച് അനുകൂല വിധി നേടാന്‍ അവകാശമുണ്ട്.

Leave a Reply