Sauditimesonline

watches

അമേരിക്ക, യൂറോപ്പ് വിസയുളളവര്‍ക്ക് സൗദി ഇ-വിസ

റിയാദ്: സൗദി അറേബ്യ സന്ദര്‍ശിക്കുന്നവര്‍ക്ക് വിസ നടപടികള്‍ എളുപ്പമാക്കുന്നതിന് ഇ-വിസ നടപ്പിലാക്കുന്നു. അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ വിസയുളളവര്‍ക്കാണ് ഇ-വിസ വിതരണം ചെയ്യുന്നതെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു.

അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും റസിഡന്റ് വിസയുളളവര്‍ക്കും വിസിറ്റ്, ടൂറിസ്റ്റ്, ബിസിനസ് വിസയുളളവര്‍ക്കുമാണ് സൗദി അറേബ്യ ഇ-വിസ വിതരണം ചെയ്യുന്നത്. അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ ചുരുങ്ങിയത് ഒരു പ്രാവശ്യം സന്ദര്‍ശനം നടത്തിയവരും കാലാവധിയുളള വിസയുളളവര്‍ക്കുമാണ് ഇ-വിസ ലഭ്യമാക്കുന്നത്.

വിസ അപേക്ഷകരുടെ പങ്കാളി, മക്കള്‍ എന്നിവര്‍ക്ക് ഇ-വിസിറ്റ് വിസക്ക് അര്‍ഹതയുണ്ട്. ഇ വിസ നേടുന്നവര്‍ തിരിച്ചറിയല്‍ രേഖ സൂക്ഷിക്കണം. റെസിഡന്റ് പെര്‍മിറ്റ്, വിസ, പാസ്‌പ്പോര്‍ട്ട് എന്നിവ ഉപയോഗിഉ് രാജ്യത്തെവിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനും വിനോദ പരിപാടികളില്‍ പങ്കെടുക്കുന്നതിനും അനുമതി ലഭിക്കും. സന്ദര്‍ശകര്‍ക്ക് ഉംറ നിര്‍വഹിക്കാനും അനുമതി ലഭിക്കും. എന്നാല്‍ ഹജ്ജ് സീസണില്‍ ഇ വിസയില്‍ രാജ്യത്ത് എത്തുന്നവര്‍ക്ക് ഉംറ നിര്‍വഹിക്കാന്‍ അനുമതിയില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top