‘തറവാടി’ന് പുതിയ സാരഥികള്‍

റിയാദ്: തറവാട് കുടുംകൂട്ടായ്മ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. യോഗത്തില്‍ കാരണവര്‍ ബിനു ശങ്കരന്‍ അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി അംഗം ജോസഫ് കൈലാത്ത് വരണാധികാരി ആയിരുന്നു.

പുതിയ ഭാരവാഹികളായി സോമശേഖര്‍ എസ് (കാരണവര്‍), ഷെറിന്‍ തയ്യില്‍ മുരളി (കാര്യദര്‍ശി), സുധീര്‍ കൃഷ്ണന്‍ (കലാ കായികാദര്‍ശി), ശ്രീലേഷ് പറമ്പന്‍ (ഖജാന്‍ജി), ഷാജഹാന്‍ അഹമ്മദ് ഖാന്‍ (പൊതുസമ്പര്‍ക്കദര്‍ശി) എന്നിവരെ തെരഞ്ഞെടുത്തു. ബിനു ശങ്കരന്‍, ത്യാഗരാജന്‍, ബാബു പൊറ്റക്കാട്, നന്ദു കൊട്ടാരത്ത്, മുഹമ്മദ് റഷീദ്, രമേശ് മാലിമേല്‍ എന്നിവര്‍ പുതിയ ഭരണ സമതിക്ക് ആശംസകള്‍ നേര്‍ന്നു.

പതിനെട്ട് വര്‍ഷമായി റിയാദിലെ സാമൂഹിക, സാംസ്‌കാരിക രംഗത്ത് ഒരുമയുടെ കൂട്ടായ്മയാണ് തറവാട്. കൂടുതല്‍ ക്ഷേമ, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യമെന്ന് പുതിയ ഭാരവാഹികള്‍ പറഞ്ഞു.

Leave a Reply