റിയാദ്: മയക്കുമരുന്ന് കളളക്കടത്തു സംഘവുമായി നടന്ന ഏറ്റുമുട്ടലില്‍ സുരക്ഷാ സൈനികന്‍ വീരമൃത്യു വരിച്ചു. സുരക്ഷാ സേനയിലെ ഭടന്‍ അബ്ദുല്‍ അസീസ് അല്‍ ഫരീഹിനാണ് വീരമൃത്യു.
സൗദിയിലെ വടക്ക് ഇറാഖ് അതിര്‍ത്തിയോട് ചേര്‍ന്ന റഫ്ഹയിലാണ് മയക്കുമുരുന്നു സംഘവുമായി ഏറ്റുമുട്ടല്‍ നടന്നത്. ഏറ്റുമുട്ടലില്‍ മയക്കുമരുന്നു സംഘത്തിലെ ഒരാള്‍ കൊല്ലപ്പെടുകയും മറ്റൊരാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
മയക്കുമരുന്നു ശൃംഖകള്‍ക്കെതിരെ രാജ്യവ്യാപകമായി ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് സൗദ് ബിന്‍ നായിഫ് മുന്നറിയിപ്പ് നല്‍കി.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.