Sauditimesonline

2 pravasi career
പ്രവാസി വെല്‍ഫെയര്‍ 'അണ്‍ബോക്‌സ് ബി.ഐ' പവര്‍ ബി.ഐ വര്‍ക്ക്‌ഷോപ്പ്

മിന, അറഫ, മുസ്ദലിഫ പുണ്യസ്ഥലങ്ങളില്‍ മശാഇര്‍ മെട്രോ

മക്ക: ഹജ്ജ് തീര്‍ഥാടകരുടെ യാത്ര കൂടുതല്‍ സുഗമവുമാക്കാന്‍ പുണ്യസ്ഥലങ്ങളില്‍ മശാഇര്‍ മെട്രോ റെയില്‍ സര്‍വീസ് ആരംഭിച്ചു. തീര്‍ഥാടകര്‍ക്കായി ട്രെയിനുകള്‍ പൂര്‍ണ്ണ സജ്ജമായതായും ഔദ്യോഗിക സേവനം തുടങ്ങിയതായും സഊദി റെയില്‍വേ വ്യക്തമാക്കി. പുണ്യസ്ഥലങ്ങള്‍ക്കിടയിലുള്ള യാത്രാക്ലേശത്തിന് ശാശ്വത പരിഹാരം കണ്ടെത്താന്‍ 2010ലാണ് മെട്രോ ആരംഭിച്ചത്. ഹജ്ജ് സീസണില്‍ മാത്രമാണ് മശാഇര്‍ മെട്രോ സര്‍വ്വീസ് നടത്തുന്നത്.

ഹജ്ജ് സീസണിന് മുന്നോടിയായി തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസരിച്ച് സേവന നിലവാരം ഉയര്‍ത്തുന്നതിനും റെയില്‍വേ ലൈനുകളിലും വിവിധ സ്‌റ്റേഷനുകളിലും അറ്റകുറ്റപ്പണികളും സുരക്ഷാ പരിശോധനകളും നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു.

അത്യാധുനിക സൗകര്യങ്ങളുള്ള 17 ട്രെയിനുകളാണ് ഇത്തവണ സര്‍വീസ് നടത്തുന്നത്. ഒരു ട്രെയിനില്‍ ഒരേസമയം 3,000 പേര്‍ക്ക് യാത്ര ചെയ്യാനുള്ള വിപുലമായ സജ്ജീകരണമുണ്ട്. ഇതിലൂടെ മണിക്കൂറില്‍ 72,000ലധികം തീര്‍ഥാടകരെ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിക്കാന്‍ േെട്രാക്ക് ശേഷിയുണ്ട്.

മിന, അറഫ, മുസ്ദലിഫ എന്നീ പുണ്യസ്ഥലങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഒമ്പത് പ്രധാന സ്‌റ്റേഷനുകളെയാണ് റെയില്‍ ശൃംഖല ബന്ധിപ്പിക്കുന്നത്. ഇതില്‍ മിനയിലെ അവസാന സ്‌റ്റേഷന്‍ സ്ഥിതി ചെയ്യുന്നത് കല്ലേറ് കര്‍മം നടക്കുന്ന ജംറ പാലത്തിന്റെ നാലാം നിലയിലാണ്. ഹജ്ജിന്റെ തിരക്കേറിയ ദിവസങ്ങളില്‍ പുണ്യസ്ഥലങ്ങള്‍ക്കിടയില്‍ യാത്ര അതിവേഗത്തിലും സുരക്ഷിതമായും പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നത് തീര്‍ഥാടകര്‍ക്ക് വലിയ ആശ്വാസമാണ്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top