Sauditimesonline

1 AL WAFA
ദമ്മാം ഹൈപ്പര്‍ അല്‍ വഫയില്‍ 'അഞ്ഞൂറി'ന്റെ ആഘോഷം

‘ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍’; എം.എം. കുട്ടി മൗലവിയുടെ ആത്മകഥ പ്രകാശനം

ബാദ്ഷാ ഇ കെ

ജിദ്ദ: കേരളത്തിലെയും പ്രവാസലോകത്തെയും മത, രാഷ്ട്രീയ, സാമൂഹിക മേഖലകളില്‍ നിറസാന്നിധ്യമായിരുന്ന ജിദ്ദ കെ.എം.സി.സി മുന്‍ നേതാവ് എം.എം. കുട്ടി മൗലവിയുടെ ആത്മകഥ ‘ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍’ സൗദിതല പ്രകാശനം ചെയ്തു. വേങ്ങര മണ്ഡലം ജിദ്ദ കെ.എം.സി.സി സംഘടിപ്പിച്ച ചടങ്ങില്‍ സാമൂഹിക, സാംസ്‌കാരിക, മാധ്യമ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. കെ.എം.സി.സി നാഷണല്‍ കമ്മിറ്റി ട്രഷറര്‍ അഹമ്മദ് പാളയാട്ടില്‍ നിന്ന് ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് ജലീല്‍ കണ്ണമംഗലം ആദ്യപ്രതി ഏറ്റുവാങ്ങി. വേങ്ങര മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. അലി അക്ബര്‍ ഉദ്ഘാടനം ചെയ്തു.

എം.എം. കുട്ടി മൗലവിയുടെ നിസ്വാര്‍ഥ സേവനങ്ങളും നേതൃത്വപാടവവും പുതിയ തലമുറയ്ക്ക് എന്നും മാതൃകയാണെന്ന് പുസ്തകം പരിചയപ്പെടുത്തി സംസാരിച്ച ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അരിമ്പ്ര അബൂബക്കര്‍ വ്യക്തമാക്കി.
ഹജ്ജ്-2026 വളണ്ടിയര്‍ സേവനത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചവര്‍ക്കുള്ള ഉപഹാരങ്ങളും സര്‍ട്ടിഫിക്കറ്റുകളും ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി വി.പി. മുസ്തഫ വിതരണം ചെയ്തു. സമദ് ചോലക്കല്‍ അധ്യക്ഷത വഹിച്ചു.

നാസര്‍ വെളിയങ്കോട്, എ.കെ. ബാവ വേങ്ങര, നസീര്‍ വാവക്കുഞ്ഞ്, നാസര്‍ മച്ചിങ്ങല്‍, ഇസ്മായില്‍ മുണ്ടുപറമ്പ്, ഇബ്രാഹിം കൊല്ലി, നൗഫല്‍ ഉള്ളാടന്‍, ശിഹാബ് പുളിക്കല്‍, അലി പാങ്ങാട്ട്, അഹമ്മദ് അച്ചനമ്പലം, സലാഹു വാളക്കുട, നാസര്‍ കാരാടന്‍, അഹമ്മദ് പറപ്പൂര്‍, നജ്മുദ്ധീന്‍ കണ്ണമംഗലം, മന്‍സൂര്‍ ഊരകം, ഇബ്രാഹീം മുക്കില്‍, ഒ.സി. ലത്തീഫ് എന്നിവര്‍ പ്രസംഗിച്ചു. നാസര്‍ മമ്പുറം സ്വാഗതവും നൗഷാദലി പറപ്പൂര്‍ നന്ദിയും പറഞ്ഞു. അഹമ്മദ് കുറ്റൂര്‍ ഖിറാഅത്ത് നിര്‍വഹിച്ചു. യൂനുസ് വേങ്ങര, കെ.സി. ഷംസു, നാസര്‍ പൊനക്കന്‍, ആബിദ് വേങ്ങര, ഇ.കെ. മുജഫര്‍, പി.ശിഹാബ്, റഷീദ് വേങ്ങര, അഷ്‌റഫ് ചുക്കന്‍, ജലീല്‍ അടിവാരം, പി.കെ. നാസര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top