Sauditimesonline

1 AL WAFA
ദമ്മാം ഹൈപ്പര്‍ അല്‍ വഫയില്‍ 'അഞ്ഞൂറി'ന്റെ ആഘോഷം

‘ആരവ’മുയര്‍ത്തി അന്‍സിബ; വേടന്‍ വരുന്നു, കൊടുങ്കാറ്റുയരും

റിയാദ്: മരുഭൂമിയില്‍ സംഗീതത്തിന്റെ കൊടുങ്കാറ്റുയര്‍ത്താന്‍ ‘ആരവം വേടന്‍ ലൈവ് റിയാദ്’ മെഗാ ഷോയ്ക്ക് കൊടിയേറി. ആവേശത്തിരയിളക്കിയ ചടങ്ങില്‍ ചലച്ചിത്രതാരം അന്‍സിബ ഹസന്‍ പരിപാടിയുടെ ഔദ്യോഗിക ടൈറ്റില്‍ പ്രകാശനവും ആദ്യ ടിക്കറ്റ് വില്‍പനയും നിര്‍വഹിച്ചു. ലുലു മാള്‍ മുറബ്ബയില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ വ്യവസായ പ്രമുഖന്‍ മുനീര്‍ കണ്ണങ്കര ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങി.

മൂണ്‍ഗ്ലൈഡ് എന്റര്‍ടൈന്‍മെന്റ്‌സും എന്‍ആര്‍കെ ഫോറവും സംയുക്തമായി കലാവിരുന്ത് ഒരുക്കുന്നത്. എന്‍ആര്‍കെ ഫോറം പ്രതിനിധികളായ ശിഹാബ് കൊട്ടുകാട്, സുരേന്ദ്രന്‍ കൂട്ടായി, ഷുഹൈബ് പനങ്ങാങ്ങര, സലീം കളക്കര, ലുലു റിയാദ് റീജിയണല്‍ മാനേജര്‍ അബ്ദുല്‍ ജലീല്‍, സംഘാടകരായ ധനീഷ് ചന്ദ്രന്‍, സിനൂഷ ധനീഷ്, വിഷ്ണു വിജയന്‍, സിജിന്‍ കൂവള്ളൂര്‍, റിയാസ് മേലേത്ത് എന്നിവര്‍ സംസാരിച്ചു.

ചടങ്ങിന് മാറ്റ് കൂട്ടാന്‍ പോള്‍സ്റ്റാര്‍ ഡാന്‍സ് അക്കാദമിയുടെ നൃത്തനൃത്യങ്ങള്‍, മിമിക്രി താരം കലാഭവന്‍ നസീബിന്റെ ഫിഗര്‍ഷോ, ഗായകന്‍ അഹമ്മദ് സുല്‍ത്താന്റെ സംഗീതവിരുന്ന്, ഇന്ററാക്ടീവ് സെഷന്‍ എന്നിവ അരങ്ങേറി. വിശിഷ്ടാതിഥികളെയും കലാകാരന്മാരെയും ഫലകങ്ങള്‍ സമ്മാനിച്ചു ആദരിച്ചു. റഹ്മാന്‍ മുനമ്പത്ത്, ബാലുക്കുട്ടന്‍, നസീര്‍ മുള്ളൂര്‍ക്കര, അഷ്‌റഫ് മൂവാറ്റുപുഴ, കൃഷ്ണകുമാര്‍, ഫിറോസ് ശിഫ, ഷഫീറലി, ഷഫീഖ് തലശ്ശേരി, നാസര്‍ കാരക്കുന്ന് എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top