Sauditimesonline

kmcc kutyy
'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍'; എം.എം. കുട്ടി മൗലവിയുടെ ആത്മകഥ പ്രകാശനം

ജി.എം.എഫ് ചെയര്‍മാന്‍ റാഫി പാങ്ങോടിന് ബുറൈദയുടെ ആദരം

ബുറൈദ: ഗള്‍ഫിലെ ജീവകാരുണ്യ, സാമൂഹിക സേവന രംഗത്ത് ശ്രദ്ധേയനായ ഗള്‍ഫ് മലയാളി ഫെഡറേഷന്‍ (ജി.എം.എഫ്) ജി.സി.സി ചെയര്‍മാന്‍ റാഫി പാങ്ങോടിന് അഹിലന്‍ ബുറൈദയുടെ സ്‌നേഹാദരം. ബുറൈദ ഇവന്റ് ഓഡിറ്റോറിയത്തില്‍ നടന്ന ‘ഇശല്‍ ബുറൈദ-2026’ വേദിയിലാണ് ആദരിച്ചത്.

പ്രവാസലോകത്ത് നിയമക്കുരുക്കുകളില്‍ അകപ്പെടുന്നവര്‍ക്കും ദുരിതമനുഭവിക്കുന്നവര്‍ക്കും നിയമസഹായവും മാര്‍ഗനിര്‍ദേശങ്ങളും ലഭ്യമാക്കാന്‍ വര്‍ഷങ്ങളായി നടത്തുന്ന നിസ്വാര്‍ത്ഥ സേവനങ്ങള്‍ പരിഗണിച്ചാണ് ഉപഹാരം സമ്മാനിച്ചത്. ജി.സി.സി രാജ്യങ്ങളിലെ നിയമനടപടിക്രമങ്ങളെക്കുറിച്ച് പ്രവാസികള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്താനും, അധികൃതരുടെയും സന്നദ്ധസംഘടനകളുടെയും സഹകരണത്തോടെ നിരവധി നിസഹായര്‍ക്ക് നിയമ സഹായം നല്‍കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

സാമൂഹ്യ സേവന രംഗത്തെ സമഗ്ര സംഭാവനകള്‍ക്ക് മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാം സ്മാരക ‘രാഷ്ട്ര സേവന പുരസ്‌കാരം’ റാഫി പാങ്ങോട് മടുത്തിടെ നേടിയിരുന്നു. അഹിലന്‍ ബുറൈദ പ്രസിഡന്റ് ഷാജഹാന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ സോഷ്യല്‍ മീഡിയ കലാകാരന്‍ നിഷാദ് സുല്‍ത്താനും കുടുംബവും ചേര്‍ന്ന് ഉപഹാരം കൈമാറി. പ്രവാസലോകത്തെ മുഴുവന്‍ ജീവകാരുണ്യ പ്രവര്‍ത്തകര്‍ക്കുമായി പുരസ്‌കാരം സമര്‍പ്പിക്കുന്നതായി റാഫി പാങ്ങോട് മറുപടി പ്രസംഗത്തില്‍ പറഞ്ഞു. പ്രവാസികളുടെ ക്ഷേമത്തിനും നിയമപരമായ സംരക്ഷണത്തിനുമായി വരുംദിവസങ്ങളിലും കൂടുതല്‍ കരുത്തോടെ മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top