Sauditimesonline

kallingal
കടക്കെണി ഒഴിവാക്കാം, ആസൂത്രണം ശീലിക്കാം; പ്രവാസികള്‍ക്ക് പഠന ശിബിരം

കടക്കെണി ഒഴിവാക്കാം, ആസൂത്രണം ശീലിക്കാം; പ്രവാസികള്‍ക്ക് പഠന ശിബിരം

ജിദ്ദ: പ്രവാസി ജീവിതത്തിലെ ധൂര്‍ത്തും കൃത്യമായ ആസൂത്രണമില്ലായ്മയും വ്യക്തിഗത സാമ്പത്തിക ഭദ്രതയെ എങ്ങനെയെല്ലാം ബാധിക്കുന്നുവെന്ന മുന്നറിയിപ്പുമായി ‘ഖായിദ്-2026’ പഠനശിബിരം. ജിദ്ദ കോട്ടക്കല്‍ മണ്ഡലം കെഎംസിസി പ്രതിമാസ പരിശീലന പരിപാടിയുടെ മൂന്നാം ചാപ്റ്ററാണ് ശ്രദ്ധേയമായ വിഷയം അവതരിപ്പിച്ച് ശ്രദ്ധനേടിയത്. ജിദ്ദ റൗദയിലെ സിദാന ട്രെയിനിങ് സെന്ററിലായിരുന്നു പരിപാടി.

‘പ്രവാസിയുടെ സാമ്പത്തിക ശാസ്ത്രം’ എന്ന വിഷയം അബ്ദുല്‍ ഗനി മാസ്റ്റര്‍ അവതരിപ്പിച്ചു. വരുമാനത്തിന്റെ ശരിയായ വിനിയോഗം, സമ്പാദ്യം, ഭാവിയിലേക്കുള്ള കരുതല്‍ എന്നിവയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ആഡംബര മോഹങ്ങളും ആസൂത്രണമില്ലാത്ത ചെലവഴിക്കലും പ്രവാസികളെ എങ്ങനെ കടക്കെണിയിലാക്കുന്നുവെന്ന് പ്രായോഗിക ഉദാഹരണങ്ങളിലൂടെ അദ്ദേഹം ചൂണ്ടിക്കാട്ടി.

ജിദ്ദ കെഎംസിസി നേതാവ് മജീദ് കോട്ടീരി പരിപാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം കെഎംസിസി പ്രസിഡന്റ് ഷാജഹാന്‍ പൊന്‍മള അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹംദാന്‍ ബാബു കോട്ടക്കല്‍ സ്വാഗതവും സെക്രട്ടറി ആബിദ് തയ്യില്‍ നന്ദിയും പറഞ്ഞു.
മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത 35 അംഗങ്ങളാണ് ശിബിരത്തില്‍ പങ്കെടുത്തത്. സി.കെ. കുഞ്ഞുട്ടി കോട്ടക്കല്‍, അന്‍വറുദ്ദീന്‍ പൊന്മള, മുസ്തഫ വളാഞ്ചേരി, സമദലി പൊന്മള, നാസര്‍ ചങ്ങമ്പള്ളി, നാസര്‍ ഇരിമ്പിളിയം, റഫീഖ്, മുബഷിര്‍ എടയൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top