
റിയാദ്: അബ്ഹ – ജിസാന്‍ റോഡില്‍ ദര്‍ബില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. മലപ്പുറം മൂന്നിയൂര്‍ ചിനക്കല്‍ എരണിക്കല്‍ അലവി ഹാജിയുടെ മകന്‍ നൗഫല്‍ (ബാവ 44) ആണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ തിരുവനന്തപുരം ബാലരാമപുരം സ്വദേശി സവാദ് ചികിത്സയിലാണ്.

ദര്‍ബില്‍ ജോലി ചെയ്തുവരികയായിരുന്ന ഇരുവരും ജോലിക്ക് ശേഷം രാത്രി റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം. ഈജിപ്ഷ്യന്‍ പൗരന്‍ ഓടിച്ചിരുന്ന വാഹനം ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നൗഫലിനെ ഉടന്‍ അബു ആരീഷ് കിങ് ഫഹദ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റ സവാദിനെ ഖമീസ് മുശൈത്ത് സൗദി ജര്‍മന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മൃതദേഹം നാട്ടിലെത്തിക്കുന്നതിനും തുടര്‍നടപടികള്‍ക്കുമായി ജിസാന്‍ കെഎംസിസി ജനറല്‍ സെക്രട്ടറിയും ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് വെല്‍ഫെയര്‍ വിങ് അംഗവുമായ ഖാലിദ് പട്‌ല, ശമീര്‍ അമ്പലപ്പാറ, സുല്‍ഫിക്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.





