Sauditimesonline

PRAVASI
പ്രവാസി സ്‌നേഹത്തിന്റെ മുഖംമൂടി; മുഖ്യമന്ത്രി പുകമറ സൃഷ്ടിക്കുന്നു

തോല്‍വിയില്‍ നിന്ന് തകര്‍പ്പന്‍ ജയം; ത്രില്ലര്‍ ക്ലൈമാക്‌സ് ഒരുക്കി കാരംസ് ടൂര്‍ണമെന്റ്

റിയാദ്: ആവേശം അവസാന സെറ്റിലേക്ക് നീണ്ട വാശിയേറിയ ഫൈനല്‍ പോരാട്ടത്തില്‍ അവിശ്വസനീയ തിരിച്ചുവരവ് നടത്തി അന്‍സാര്‍-നിസാം സഖ്യം നവോദയ സംഘടിപ്പിച്ച നാലാമത് കാരംസ് ടൂര്‍ണമെന്റില്‍ ജേതാക്കളായി. ഫ്രണ്ട്‌സ് ഫോര്‍എവര്‍ ടീമിന്റെ ഷംസീര്‍-ലത്തീഫ് ടീമിനെയാണ് ഇവര്‍ കീഴടക്കിയത്.

5 സെറ്റുകള്‍ നീണ്ട കലാശപ്പോരാട്ടത്തില്‍ ആദ്യ രണ്ടു സെറ്റുകളും നേടി ഷംസീര്‍-ലത്തീഫ് സഖ്യം കരുത്തു കാട്ടിയെങ്കിലും, കളിയിലേക്ക് വീറോടെ തിരിച്ചെത്തിയ അന്‍സാറും നിസാമും തുടര്‍ച്ചയായ 3 സെറ്റുകള്‍ കരസ്ഥമാക്കി കിരീടം സ്വന്തമാക്കുകയായിരുന്നു. മൊത്തം 13 ടീമുകളാണ് ഡബിള്‍സ് വിഭാഗത്തില്‍ മാറ്റുരച്ചത്.

മത്സരങ്ങള്‍ക്ക് മുന്നോടിയായി നടന്ന പൊതുയോഗം ന്യൂഏജ് സാംസ്‌കാരിക വേദി ഭാരവാഹി സമീര്‍ ഉദ്ഘാടനം ചെയ്തു. നവോദയ പ്രസിഡന്റ് വിക്രമലാല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രവീന്ദ്രന്‍ പയ്യന്നൂര്‍ സ്വാഗതം ആശംസിച്ചു. ബാബുജി, റസ്സല്‍, നജീം കൊച്ചുകലുങ്ക്, ഷൈജു പച്ച എന്നിവര്‍ പ്രസംഗിച്ചു.

മാധ്യമ പ്രവര്‍ത്തകന്‍ നജീം കൊച്ചുകലുങ്ക് ഫസ്റ്റ് ബോര്‍ഡ് സ്‌ട്രൈക് നിര്‍വഹിച്ചു. സാമൂഹ്യ പ്രവര്‍ത്തകരായ ശിഹാബ് കൊട്ടുകാട്, റഹുമാന്‍ മുനമ്പത്ത് എന്നിവര്‍ സന്നിഹിതരായിരുന്നു. ശ്രീരാജ്, അജയന്‍, ജിതിന്‍ വാലപ്പന്‍, റസ്സല്‍ മഠത്തിപ്പറമ്പില്‍, രതീഷ്, കുമ്മിള്‍ സുധീര്‍ എന്നിവരായിരുന്നു മത്സരങ്ങളുടെ മാച്ച് റഫറിമാര്‍. വിജയികള്‍ക്ക് നവോദയ ഭാരവാഹികള്‍ ട്രോഫിയും മെഡലുകളും സമ്മാനിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top