
ജിദ്ദ: വിശുദ്ധ ഹജ്ജ് കര്‍മത്തിനെത്തുന്ന തീര്‍ഥാടകര്‍ക്ക് സേവനത്തിന്റെയും സാന്ത്വനത്തിന്റെയും തണലൊരുക്കാന്‍ ഐസിഎഫ്-ആര്‍എസ്‌സി സംയുക്ത ഹജ്ജ് വളണ്ടിയര്‍ കോര്‍ സജ്ജമായി. വളണ്ടിയര്‍മാര്‍ക്കായി പ്രത്യേക അസംബ്ലിയും ‘മിന പഠന’ ക്യാമ്പും ജിദ്ദയില്‍ സംഘടിപ്പിച്ചു. അബു മിസ്ബാഹ് ഐക്കരപ്പടി അധ്യക്ഷത വഹിച്ചു. വളണ്ടിയര്‍മാരുടെ സംഗമം ഖാസിം സഖാഫി ഉദ്ഘാടനം ചെയ്തു. ‘മിന പഠനം’ എന്ന വിഷയം മുഹ്‌സിന്‍ സഖാഫി അവതരിപ്പിച്ചു. ഹജ്ജ് വേളയില്‍ വളണ്ടിയര്‍മാര്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങളും, പുണ്യസ്ഥലങ്ങളിലെ സേവനത്തിന്റെ പ്രായോഗിക വശങ്ങളും സാദിഖ് ചാലിയാര്‍ വിശദീകരിച്ചു. സിദ്ധീഖ് മുസ്ല്യാര്‍, മുജീബ് എ.ആര്‍ നഗര്‍ എന്നിവര്‍ പ്രസംഗിച്ചു.

ഈ വര്‍ഷം ആദ്യ തീര്‍ഥാടകസംഘം എത്തിയത് മുതല്‍ ഐസിഎഫ്, ആര്‍എസ്‌സി വളണ്ടിയര്‍മാര്‍ മക്കയിലും പരിസരങ്ങളിലും സജീവമായി രംഗത്തുണ്ട്. വരും ദിവസങ്ങളില്‍ ഹജ്ജിന്റെ പ്രധാന കര്‍മ്മങ്ങള്‍ നടക്കുന്ന അറഫ, മിന, മുസ്ദലിഫ എന്നിവിടങ്ങളിലും തീര്‍ഥാടകര്‍ക്ക് വഴികാട്ടിയായി കാരുണ്യപ്പടയുണ്ടാകും. ഇതിനുപുറമേ തിരക്കേറിയ മശാഇര്‍ മെട്രോ റെയില്‍വേ സ്‌റ്റേഷനുകള്‍, അസീസിയ എന്നിവിടങ്ങളിലും വളണ്ടിയര്‍മാരുടെ സേവനം അനുഷ്ടിക്കും. പവിത്രമായ ഹജ്ജ് കര്‍മ്മത്തിനെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് സഹായവുമായി പൂര്‍ണ്ണ പിന്തുണ നല്‍കുകയാണ് വളണ്ടിയര്‍ കോറിന്റെ ലക്ഷ്യമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






