Sauditimesonline

keli prediction
ലോക കപ്പ്: പ്രവചന മത്സര വിജയികളെ ആദരിച്ച് കേളി

സൗദി ലുലുവില്‍ അതിവേഗ ഷോപ്പിംഗ്; ‘സ്വിഫ്റ്റ്’ സ്‌റ്റോറുകള്‍ക്ക് തുടക്കം

റിയാദ്: ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വേഗത്തിലും എളുപ്പത്തിലും ഷോപ്പിംഗ് സാധ്യമാക്കുന്നതിന് ലുലു ഗ്രൂപ്പ് സൗദി അറേബ്യയില്‍ ‘സ്വിഫ്റ്റ്’ സ്‌റ്റോറുകള്‍ തുടങ്ങി. ആദ്യഘട്ടം സൗദിയില്‍ ആരംഭിച്ച നാല് സ്വിഫ്റ്റ് സ്‌റ്റോറുകളുടെ ഉദ്ഘാടനം ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി ഓണ്‍ലെനില്‍ നിര്‍വഹിച്ചു

യാത്രക്കാര്‍ക്കും തിരക്കുള്ളവര്‍ക്കും സമയം നഷ്ടപ്പെടാഃെ അതിവേഗ ഷോപ്പിംഗ് ഉറപ്പാക്കുകയാണ് സ്വിഫ്റ്റ് സ്‌റ്റോറുകളുടെ ലക്ഷ്യം. മെട്രോ സ്‌റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍, പെട്രോള്‍ സ്‌റ്റേഷനുകള്‍ തുടങ്ങി ജനത്തിരക്കേറിയ കേന്ദ്രങ്ങളിലാണ് സ്‌റ്റോറുകള്‍ പ്രവര്‍ത്തിക്കുക. യാത്രാവേളകളിലെ ചെറിയ ഇടവേളകളില്‍ പോലും ഉപഭോക്താക്കള്‍ക്ക് ഇവിടെനിന്ന് ആവശ്യസാധനങ്ങള്‍ വാങ്ങാനാകും.

സെന്‍ട്രല്‍ പ്രവിശ്യയിലെ അല്‍ റാബി, അല്‍ ഖുറൈസ് മെട്രോ സ്‌റ്റേഷനുകളിലും, അരാംകോ അല്‍ റുവൈദി, ഈസ്‌റ്റേണ്‍ പ്രവിശ്യയിലെ അല്‍ അഹ്‌സയിലെ അഡ്‌നോക് പെട്രോള്‍ സ്‌റ്റേഷനിലുമാണ് ആദ്യ സ്വിഫ്റ്റ് സ്‌റ്റോറുകള്‍ തുറന്നത്.
ഉപഭോക്താക്കള്‍ക്ക് വിപ്ലവകരമായ ഷോപ്പിങ് അനുഭവം സമ്മാനിക്കുന്ന സ്വിഫ്റ്റ് സ്‌റ്റോറുകള്‍ ജിസിസിയിലെ മറ്റ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് എം.എ.യൂസഫലി പറഞ്ഞു. സൗദി വിഷന്‍ 2030ന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു വരും വര്‍ഷങ്ങളില്‍ രാജ്യത്തുടനീളം നൂറോളം സ്വിഫ്റ്റ് സ്‌റ്റോറുകള്‍ തുറക്കാനാണ് ലുലു ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top