റിയാദ്: കേളി ന്യൂസനയ്യ ഏരിയ രക്ഷാധികാരി കമ്മറ്റി കണ്‍വീനര്‍ മനോഹരന്‍ നെല്ലിക്കലിന്റെ വിയോഗത്തില്‍ അനുശോചന യോഗം സംഘടിപ്പിച്ചു. ന്യൂസനയ്യ ദുബായ് മാര്‍ക്കറ്റ് ഓയാസിസ് ഹാളില്‍ നടന്ന യോഗത്തില്‍ ഏരിയ പ്രസിഡണ്ട് നിസാര്‍ മണ്ണഞ്ചേരി അധ്യക്ഷത വഹിച്ചു. ഏരിയ സാംസ്‌കാരിക കമ്മറ്റി അംഗം രാജേഷ് ഓണാക്കുന്ന് അനുശോചന കുറിപ്പ് അവതരിപ്പിച്ചു.
കേളി സെക്രട്ടറി സുരേഷ് കണ്ണപുരം ഏരിയ രക്ഷാധികാരി കണ്‍വീനര്‍ ഹുസൈന്‍ മണക്കാട്, ഏരിയാ ട്രഷറര്‍ ബൈജു ബാലചന്ദ്രന്‍, ജോയിന്റ് സെക്രട്ടറിമാരായ തോമസ് ജോയി, താജുദീന്‍, വൈസ് പ്രസിഡണ്ടുമാരായ നാസര്‍, ജയപ്രകാശ്, ഏരിയ ജോയിന്റ് ട്രഷറര്‍ അബ്ദുല്‍കലാം, അറൈഷ് യൂണിറ്റ് സെക്രട്ടറി ഗിരീഷ്, പവര്‍ ഹൗസ് യൂണിറ്റ് സെക്രട്ടറി അബ്ബാസ്, ലാസറുദ്ദി യൂണിറ്റ് സെക്രട്ടറി കരുണാകരന്‍ മണ്ണടി, സെന്‍ട്രല്‍ യൂണിറ്റ് സെക്രട്ടറി സജീഷ്, ഏരിയാ കമ്മിറ്റി അംഗങ്ങളായ ബേബി ചന്ദ്രകുമാര്‍, മധു, ഗോപി, രാജേഷ്, സതീഷ് കുമാര്‍, ഷിബു എസ്, വിവിധ യൂണിറ്റ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ അനുശോചന യോഗത്തില്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി ഷിബു തോമസ് സ്വാഗതം പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.