റിയാദ്: സൗദി അറേബ്യയില്‍ ഉച്ച വിശ്രമ നിയമം ജൂണ്‍ 15 മുതഫ പ്രാബല്യത്തില്‍ വരുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം. സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നിയമം ബാധകമാണ്.
2023 സെപ്റ്റംബര്‍ 15 വരെ ഉച്ചക്ക് 12 മുതല്‍ 3 മണി വരെ പുറം ജോലി ചെയ്യുന്നതിനാണ് നിരോധനം. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഒക്യുപേഷണല്‍ സേഫ്റ്റി ആന്‍ഡ് ഹെല്‍ത്തുമായി ഏകോപനം നടത്തിയാണ് നിരോധനം നടപ്പിലാക്കും.
സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും സംരക്ഷിക്കുന്നതിനാണ് ഉച്ച വിശ്രമ നിയമം. ഉച്ച വിശ്രമ നിയമം പ്രാബല്യത്തില്‍ വരുന്ന സാഹചര്യത്തില്‍ തൊഴില്‍ സമയം ക്രമീകരിക്കാനും തീരുമാനം നടപ്പിലാക്കാനും മന്ത്രാലയം തൊഴിലുടമകളോട് ആവശ്യപ്പെട്ടു.
വേനല്‍ കടുത്തതോടെ തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിന് മാര്‍ഗനിര്‍ദേശങ്ങളും മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. ഉച്ചവിശ്രമ നിയമം ലംഘിക്കുന്നത് സംബന്ധിച്ച് 19911 ടോള്‍ ഫ്രീ നമ്പരില്‍ അറിയിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.