
റിയാദ്: സൗദി അറേബ്യയിലേക്ക് കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് ശേഖരം കസ്റ്റംസ് അതോറിറ്റി പിടിച്ചെടുത്തു. റെഡിമെയ്ഡ് ടെക്‌സ്‌റ്റൈത്സ് ഉത്പ്പന്നങ്ങള്‍ നിറച്ച കണ്ടെയ്‌നറില്‍ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.

4.8 ലക്ഷം ലഹരി ഗുളികളാണ് സൗദി സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി പിടിച്ചെടുത്തുത്തത്. വിദഗ്ദമായി കണ്ടെയ്‌നറില്‍ ഒളിപ്പിച്ച ലഹരി വസ്തുക്കള്‍ ജിദ്ദ തുറമുഖത്ത് നടഗിയ സുരക്ഷാ പരിശോധനയിലാണ് കണ്ടെത്തിയത്. മയക്കുമരുന്ന് കടത്ത് തടയാന്‍ സൗദി അറേബ്യയിലെ എല്ലാ തുറമുഖങ്ങളിലും കരാതിര്‍ത്തികളിലും ടാക്‌സ് അതോറിറ്റി അത്യാധുനികസ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ പരിശീലനം നേടിയ ഡോഗ് സ്‌കോഡുകളെയും വിന്യസിച്ചിട്ടുണ്ട്.
നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ഡയറക്ടറേറ്റിന്റെ സഹകരണത്തോടെ മയക്കുമരുന്ന കടത്തുമായി ബന്ധമുളള രണ്ടു പേരെ അറസ്റ്റ് ചെയ്തു.

ദമ്മാമില്‍ മയക്കുമരുന്ന് വിത്പന നടത്തിയ സ്വദേശി പൗരനെ അറസ്റ്റ് ചെയ്തതു. ഇയാളില്‍ നിന്ന് 68000 ലഹരി ഗുളികകള്‍ പിടിച്ചെടുത്തതായും നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ഡയറക്ടറേറ്റ് അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
