കേളി ‘ജീവ സ്പന്ദനം’ സംഘാടക സമിതി രൂപീകരിച്ചു

റിയാദ്: കേളി കലാസാംസ്‌കാരിക വേദി ‘ജീവ സ്പന്ദനം’ മെഗാ രക്തദാന ക്യാമ്പ് നടത്തുന്നു. ആറ് വര്‍ഷമായി തുടരുന്ന ക്യാമ്പിന്റെ വിജയത്തിന് വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.

കേളി, സൗദി ആരോഗ്യ മന്ത്രാലയം, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് എന്നിവ കൈകോര്‍ത്താണ് ക്യാമ്പ് ഒരുക്കുന്നത്. ജൂണ്‍ 16ന് മലസ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ രാവിലെ 9ന് ക്യാമ്പ് ആരംഭിക്കും. വൈകീട്ട് 5 വരെ രക്തം ദാനം ചെയ്യാന്‍ സൗകര്യം ഉണ്ടാകും.

ബത്ഹ കേളി ഓഫീസില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗത്തില്‍ ജോയിന്റ് സെക്രട്ടറി സുനില്‍ കുമാര്‍ ആമുഖ പ്രഭാഷണം നടത്തി. പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. കേന്ദ്ര രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് രക്തദാനത്തിന്റെ പ്രാധാനം വിശദീകരിച്ചു. സെക്രട്ടറി സുരേഷ് കണ്ണപുരം സംഘാടക സമിതി പാനല്‍ അവതരിപ്പിച്ചു. നാസര്‍ പൊന്നാനി (ചെയര്‍മാന്‍), ജാര്‍നെറ്റ് നെല്‍സന്‍ (വൈസ് ചെയര്‍മാന്‍), അലി പട്ടമ്പി (കണ്‍വീനര്‍), സലീം മടവൂര്‍ (ജോയിന്റ് കണ്‍വീനര്‍),

രജിസ്‌ട്രേഷന്‍ കമ്മിറ്റി കണ്‍വീനര്‍ നൗഫല്‍ യു സി, ചെയര്‍മാന്‍ കാഹിം ചേളാരി, ലൈറ്റ് ആന്റ് സൗണ്ട് കണ്‍വീനര്‍ ഇസ്മില്‍, ജോയിന്റ് കണ്‍വീനര്‍ മണികണ്ഠ കുമാര്‍, ചെയര്‍മാന്‍ റിയാസ് പള്ളാട്ട്, ഗതാഗത കമ്മിറ്റി കണ്‍വീനര്‍ ഷാജി കെ കെ, ചെയര്‍മാന്‍ അനില്‍ അറക്കല്‍, അംഗങ്ങള്‍ മൊയ്തീന്‍ സനയ്യ 40, റഫീഖ് പി എന്‍, എം ഷമീര്‍, മുസാമിയ ജാഫര്‍, കരീം പൈങ്ങടൂര്‍, സൈനുദീന്‍, സാബു, രാജേഷ്, ഭക്ഷണ കമ്മിറ്റി കണ്‍വീനര്‍ സൂരജ്, ചെയര്‍മാന്‍ അജിത്ത്, സ്‌റ്റേഷനറി കമ്മിറ്റി കണ്‍വീനര്‍ തോമസ് ജോയ്, ചെയര്‍മാന്‍ സുധീഷ് തരോള്‍, പബ്ലിസിറ്റി കമ്മിറ്റി ബിജു തായമ്പത്ത്, വളണ്ടിയര്‍ ക്യാപ്റ്റന്‍ ഹുസൈന്‍ മണക്കാട്, വൈസ് ക്യാപ്റ്റന്‍മാര്‍ ജോര്‍ജ് സുലൈ, ഗിരീഷ് കുമാര്‍ എന്നിവരെ തെരഞ്ഞെടുത്തു. 101 അംഗ സംഘാടക സമിതിക്കും രൂപം നല്‍കി.

കേളി കലാസാംസ്‌കാരിക വേദിയുടെ 23 വര്‍ഷത്തെ ചരിത്രത്തില്‍ വിവിധ ആശുപത്രികളെ കേന്ദ്രീകരിച്ച് രക്തദാനം നടത്തിയിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി സൗദി ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടതനുസരിച്ച് ഹജ്ജിന് മുന്നോടിയായി രക്തം ശേഖരിക്കുന്നതിനാണ് മെഗാ രക്തദാന ക്യാമ്പ്. കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ കൂട്ടം ചേരുന്നതിന് വിലക്കുള്ളതിനാല്‍ 2020ല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നതിന് പകരം ആവശ്യത്തിനനുസരിച്ച് വിവിധ ആശുപത്രികളില്‍ കേളി പ്രവര്‍ത്തകര്‍ രക്തം നല്‍കുകയായിരുന്നു.

ഈ വര്‍ഷവും ഹജ്ജിന് മുന്നോടിയായി ആരോഗ്യ മന്ത്രാലയം രക്തം ആവശ്യപ്പെട്ടതനുസരിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ 600 മുതല്‍ 850 യൂണിറ്റ് വരെ രക്തം ദാനം നല്‍കി. കേളി പ്രവര്‍ത്തകര്‍ക്ക് പുറമെ ഇന്ത്യയിലെ വിവിധ സംസ്ഥാനക്കാരും പ്രവാസികളായ വിവിധ രാജ്യക്കാരും സൗദി പൗരന്മാരും രക്തദാനത്തില്‍ പങ്കാളികളാവാറുണ്ട്. രക്തദാനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് ചെയര്‍മാന്‍ നാസര്‍ പൊന്നാനി 0506133010, കണ്‍വീനര്‍ അലി പട്ടാമ്പി 050 806 0513 എന്നിവരുമായി ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.

യോഗത്തില്‍ കേന്ദ്ര രക്ഷാധികാരി സമിതി അംഗങ്ങളായ ഷമീര്‍ കുന്നുമ്മല്‍, സുരേന്ദ്രന്‍ കൂട്ടായ്, ജോസഫ് ഷാജി, പ്രഭാകരന്‍ കണ്ടോന്താര്‍, സെക്രട്ടറിയേറ്റ് അംഗം കാഹിം ചേളാരി, ജീവകാരുണ്യ കമ്മറ്റി ആക്ടിങ് ചെയര്‍മാന്‍ നാസര്‍ പൊന്നാനി എന്നിവര്‍ പ്രസംഗിച്ചു. ജീവകാരുണ്യ കമ്മറ്റി ആക്ടിങ് കണ്‍വീനര്‍ അലി പട്ടാമ്പി നന്ദി പറഞ്ഞു.

Leave a Reply