റിയാദ്: പ്രവാസി വെല്‍ഫയര്‍ നസീം, സുലൈ ഏരിയാ സമ്മേളനം നടന്നു. ഏരിയ പ്രസിഡന്റ് ബഷീര്‍ പാണക്കാട് അധ്യക്ഷത വഹിച്ചു. പ്രവാസി വെല്‍ഫയര്‍ റിയാദ് സെന്‍ട്രല്‍ കമ്മറ്റി അംഗം അംജദ് അലി ഉദ്ഘാടനം ചെയ്തു. പുതിയ കാലത്ത് സഹോദര്യ രാഷ്ട്രീയം എന്ന മുദ്രാവാക്യം മുന്നോട്ടു വെക്കുന്നു എന്നതാണ് വെല്‍ഫയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ പ്രസക്തിയെന്ന അദ്ദേഹം പറഞ്ഞു.
നസീം, സുലൈ ഏരിയയില്‍ നിന്നു പത്താം ക്ലാസില്‍ മികച്ച വിജയം നേടിയ സല്‍വ സഈദ്, സഹ്‌വ സഈദ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. റൗദ ഏരിയ പ്രസിഡന്റ് സിദീഖ് ആലുവ പ്രഭാഷണം നടത്തി. സെന്‍ട്രല്‍ കമ്മറ്റി അംഗം ആഇശ അലി, ജഹാംഗീര്‍ മുസ്തഫ, സിദീഖ് ചേന്ദമംഗല്ലൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.