റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. വാദി ദവാസിര്‍, ദക്ഷിണ റിയാദ് എന്നിവിടങ്ങളില്‍ ഇന്നു വൈകുന്നേരത്തോടെ ശക്തമായ പൊടിക്കാറ്റ് വീശും. ദൂരക്കാഴ്ചഴ്ച കുറയാന്‍ സാധ്യതയുളളതിനാല്‍ വാഹന യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
പടിഞ്ഞാറന്‍ പ്രവിശ്യയിലെ ത്വായിഫിന്റെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്കും സാധ്യതയുണ്ട്. നജ്‌റാന്‍, ജിസാന്‍, അസിര്‍, അല്‍ബഹ, മക്ക, മദീന എന്നീ പ്രദേശങ്ങളില്‍ സാമാന്യം ശക്തമായ മഴ അനുഭവപ്പെടും.
തബൂക്കില്‍ മഴയും ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുണ്ട്. താഴ്‌വരകളിലും മലയടിവാരങ്ങളിലും വെളളപ്പാച്ചിലിന് സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.