റിയാദ്: സൗദി അറേബ്യയില്‍ സ്വദേശി പൗരന്റെ വധശിക്ഷ നടപ്പിലാക്കിയതായി ആഭ്യന്തര മന്ത്രാലയം. രാജ്യദ്രോഹം, തീവ്രവാദം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് നുഅ്മാന്‍ ബിന്‍ അഫത്ത് ബിന്‍ മുദി അല്‍ ദാഫിരിയുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്.
രാജ്യത്തെ ഒറ്റിക്കൊടുക്കുക, സാമൂഹിക സുരക്ഷ തകര്‍ക്കുക, രാജ്യത്തിന്റെ സ്വരക്ഷയും സുസ്ഥിരതയും അസ്ഥിരപ്പെടുത്തുക തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ പ്രതിക്കെതിരെ ചുമത്തിയിരുന്നു. ഇത് സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞ സാഹചര്യത്തിലാണ് വിചാരണ കോടതി വധശിക്ഷ വിധിച്ചത്.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.