Sauditimesonline

SaudiTimes

‘മോണിക്ക ഒരു എഐ സ്‌റ്റോറി’; മെയ് 24ന് റീലീസ് ചെയ്യും

ദമാം: ഇന്‍ഫ്‌ളുവന്‍സറും ബിഗ് ബോസ് താരവുമായ അപര്‍ണ മള്‍ബറി കേന്ദ്ര കഥാപാത്രമാകുന്ന ‘മോണിക്ക ഒരു എഐ സ്‌റ്റോറി’ സിനിമയുടെ ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. ചിത്രം മെയ് 24ന് തീയറ്ററുകളിലെത്തും. സാംസ് പ്രൊഡക്ഷന്റെ ബാനറില്‍ എഴുത്തുകാരനും പ്രവാസിയുമായ മന്‍സൂര്‍ പള്ളൂര്‍ നിര്‍മ്മിക്കുന്ന ചിത്രം മാധ്യമപ്രവര്‍ത്തകന്‍ ഇ.എം. അഷ്‌റഫ് ആണ് സംവിധാനം ചെയ്യുന്നത്. എഐ സാങ്കേതികവിദ്യയേയും കഥാപാത്രത്തെയും ഒരു കഥയിലൂടെ സമന്വയിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ സിനിമയാണ് മോണിക്ക ഒരു എഐ സ്‌റ്റോറി.

ഇന്ത്യയിലെ ആദ്യ എഐ തീം സിനിമയായി ‘മോണിക്ക ഒരു എഐ സ്‌റ്റോറി’യെ ഇന്ത്യന്‍ സര്‍ക്കാരിന്റെ എഐ പോര്‍ട്ടല്‍ അംഗീകരിച്ചിട്ടുണ്ടെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. അപര്‍ണ്ണയെ കൂടാതെ മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, ബാലതാരം ശ്രീപത് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാവുന്നു.

ഇംഗ്ലീഷ് അധ്യാപനം, ഫോട്ടോ ഷൂട്ടിംഗ് എന്നിവയില്‍ സജീവമായ അപര്‍ണ, ചലച്ചിത്ര രംഗത്തേക്ക് കടന്നിരിക്കുകയാണ്. ആദ്യ മലയാള സിനിമയില്‍ കേന്ദ്ര കഥാപാത്രമായും ഗായികയായും അരങ്ങേറുകയാണ് അപര്‍ണ. നിര്‍മ്മാതാവ് മന്‍സൂര്‍ പള്ളൂരും സംവിധായകന്‍ ഇ.എം അഷ്‌റഫും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ. സിനി അബ്രഹാം, മണികണ്ഠന്‍, കണ്ണൂര്‍ ശ്രീലത, അജയന്‍ കല്ലായ്, അനില്‍ ബേബി, ആല്‍ബര്‍ട്ട് അലക്‌സ്, ശുഭ കാഞ്ഞങ്ങാട്, പി കെ അബ്ദുള്ള, പ്രസന്നന്‍ പിള്ള, വിശ്വനാഥ്, ആനന്ദജ്യോതി, ഷിജിത്ത് മണവാളന്‍, ഹരി കാഞ്ഞങ്ങാട്, വിഞ്ചു വിശ്വനാഥ്, പ്രീതി കീക്കാന്‍, ആന്‍മിരദേവ്, ഹാതിം, അലന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുണ്ട്.

നജീം അര്‍ഷാദ്, യര്‍ബാഷ് ബാച്ചു, അപര്‍ണ എന്നിവരാണ് ചിത്രത്തിലെ ഗായകര്‍. സുബിന്‍ എടപ്പകത്താണ് സഹ നിര്‍മ്മാതാവ്. കെ.പി ശ്രീശന്‍ (എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍), സജീഷ് രാജ് (ഡി.ഒ.പി), യുനിസിയോ (മ്യൂസിക്), റോണി റാഫേല്‍ (പശ്ചാത്തല സംഗീതം), രാധാകൃഷ്ണന്‍ ചേലേരി (പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍), ഹരി ജി നായര്‍ (എഡിറ്റര്‍), പ്രഭാവര്‍മ്മ, മന്‍സൂര്‍ പള്ളൂര്‍, രാജു ജോര്‍ജ് (ഗാനരചന), ഹരിദാസ് ബക്കളം (ആര്‍ട്ട്), പ്രജിത്ത് (മേക്കപ്പ്), പുഷ്പലത (കോസ്റ്റ്യൂംസ്), ഷൈജു ദേവദാസ് (ചീഫ് അസോസിയേറ്റ് ഡയറക്ടര്‍), വിജേഷ് സി.ആര്‍ (വി.എഫ്.എക്‌സ്), എന്‍.എം താഹിര്‍, അജേഷ് ആവണി (സ്റ്റില്‍സ്), പി.ശിവപ്രസാദ് (പി.ആര്‍.ഒ), സജീഷ് എം ഡിസൈന്‍സ് (ഡിസൈന്‍സ്) എന്നിവരാണ് അണിയറ പ്രവര്‍ത്തകര്‍.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top