റിയാദ്: ഒഐസിസി റിയാദ് മലപ്പുറം ജില്ലാ കമ്മറ്റിക്ക് കീഴിലുള്ള തിരൂരങ്ങാടി മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച ‘കാളിംഗ് ബൂത്ത്’ ശ്രദ്ധേയമായി. രാവിലെ അഞ്ചു മണിയോടെ പ്രവര്‍ത്തകരും നേതാക്കളും കോണ്‍ഗ്രസ് ആസ്ഥാനമായ റിയാദ് ബത്ഹയിലെ സബര്‍മതിയിലെത്തി മണ്ഡലത്തിലെ വോട്ടര്‍മാരെ ടെലിഫോണില്‍ വിളിച്ചു ഐക്യജനാധിപത്യ മുന്നണിക്ക് വോട്ടഭ്യര്‍ത്ഥിച്ചു.
നാട്ടില്‍ പോളിംഗ് ബൂത്ത് പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുമ്പ് തന്നെ സൗദിയില്‍ ഒഐസിസിയുടെ കാളിംഗ് ബൂത്ത് തുറന്ന് വോട്ടര്‍മാരെ വിളിച്ചു തുടങ്ങി. ഒഐസിസി മലപ്പുറം ജില്ല പ്രസിഡന്റ് സിദ്ധിഖ് കല്ലുപറമ്പന്‍ ആദ്യ കാള്‍ വിളിച്ച് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു.
ഓരോ മണ്ഡലം ഭാരവാഹികളും നേരത്തെ നല്‍കിയ ലിസ്റ്റ് അനുസരിച്ച് വോട്ടര്‍മാരെ വിളിച്ചു വോട്ട് ഉറപ്പിച്ചു. വോട്ട് ചെയ്യാന്‍ വാഹനവും മറ്റ് സഹായവും ആവശ്യപ്പെട്ടവര്‍ക്ക് നാട്ടിലെ പ്രവര്‍ത്തകരുമായി ഏകോപനം നടത്തി പ്രതേകം സംവിധാനം ഒരുക്കി.
ഒഐസിസി തിരുരങ്ങാടി മണ്ഡലം പ്രസിഡണ്ട് ഇസ്മായില്‍ ടി ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെന്‍ട്രല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി സുരേഷ് ശങ്കര്‍ മുഖ്യാതിഥിയായിരുന്നു. സലീം വാഴക്കാട്, മണ്ഡലം നേതാക്കളായ ഇസ്മായില്‍ പുത്തന്‍ പീടിയേക്കല്‍, ശംസുദ്ധീന്‍ വി പി, റസാക് കുരിക്കള്‍, അന്‍സാര്‍ കുരിക്കള്‍ എന്നിവരില്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.