റിയാദ്: നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗ നിര്‍ദേശ ക്ലാസ് സംഘടിപ്പിക്കുന്നു. എംഇഎസ് റിയാദ് ചാപ്റ്ററിന്റെ സഹകരണത്തോടെ ടാര്‍ഗറ്റ് ഗ്ലോബല്‍ അക്കാദമിയാണ് ക്ലാസ് സംഘടിപ്പിക്കുന്നത്. ഏപ്രില്‍ 29 തിങ്കള്‍ വൈകീട്ട് 7.00ന് റിയാദ് അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂളിലാണ് പരിപാടിയെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
നീറ്റ് പരീക്ഷ ഹാളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, പരീക്ഷയില്‍ സമയം ലാഭിക്കാനും പിഴവുകള്‍ ഒഴിവാക്കാനുമുള്ള മാര്‍ഗങ്ങള്‍, നീറ്റ് അന്തിമ ഒരുക്കങ്ങള്‍ തുടങ്ങിയവ ക്ലാസില്‍ ചര്‍ച്ച ചെയ്യും. നീറ്റ് പരിശീലന രംഗത്ത് വര്‍ഷങ്ങളുടെ പരിചയസമ്പത്തുള്ള ടാര്‍ഗറ്റ് ഗ്ലോബല്‍ അക്കാദമിയിലെ അധ്യാപകരാണ് ക്ലാസ് നയിക്കുന്നത്.
12 വര്‍ഷമായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ടാര്‍ഗറ്റ് ലേര്‍ണിങ് സെന്ററാണ് റിയാദില്‍ ആരംഭിച്ച ടാര്‍ഗറ്റ് ഗ്ലോബല്‍ അക്കാദമിയ്ക്ക് നേതൃത്വം നല്‍കുന്നത്. NEET/JEE/CUET/SAT തുടങ്ങിയ എന്‍ട്രന്‍സ് പരീക്ഷകളുടെ കോച്ചിംഗ് രംഗത്ത് പരിചയ സമ്പത്തുള്ള അധ്യാപകരും കരിയര്‍ ഗൈഡന്‍സ് രംഗത്തെ സര്‍ട്ടിഫൈഡ് ട്രെയിനര്‍മാരുടെയും സേവനം ടാര്‍ഗറ്റ് ഗ്ലോബല്‍ അക്കാദമിയില്‍ ലഭ്യമാണ്.
ക്ലാസില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 0595332045 എന്ന നമ്പറില്‍ ബന്ധപ്പെടുക. പ്രവേശനം സൗജന്യമാണ്. ഓണ്‍ലൈനിലു പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരം ഒരുക്കിയിട്ടുണ്ട്. വാര്‍ത്താ സമ്മേളത്തില്‍ പങ്കെടുത്തവര്‍ ഫൈസല്‍, മുനീര്‍ എം സി, സച്ചിന്‍ അഹമ്മദ് സി, ഷമീര്‍ ഇ എ സൈനുല്‍ ആബിദ് വഴിക്കടവ് എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.