പാടിയും പറഞ്ഞും ബദര്‍ കിസ്സ

റിയാദ്: ആദര്‍ശ ദൃഢത ആയുധമാക്കി ബദര്‍ രണാംഗണത്തില്‍ അണിനിരന്ന ശുഹദാക്കളുടെ കഥ പറഞ്ഞും പാടിയും ഒരു രാത്രി. കസവ് റിയാദ് സംഘടിപ്പിച്ച വ്രതശുദ്ധിയില്‍ ചരിത്രവീഥിയിലൂടെ എന്ന പരിപാടിയാണ് പ്രേക്ഷകര്‍ക്ക് നവ്യ അനുഭവമായി മാറിയത്. മാപ്പിള കലാകാരന്മാരായ നൂര്‍ഷാ വയനാട്, അമീര്‍ പാലത്തിങ്ങല്‍ എന്നിവര്‍ നയിച്ച പരിപാടിയില്‍ സലീം ചാലിയം, ഷറഫു സഹ്‌റ, സാലിഹ് മാസ്റ്റര്‍, സലീം വടക്കന്‍, ദില്‍ഷാദ് കൊല്ലം എന്നിവര്‍ ചരിത്രം പാടിയും പറഞ്ഞും അവതരിപ്പിച്ചു.

സാംസ്‌കാരിക സമ്മേളനം നസറുദ്ദീന്‍ വിജെ ഉദ്ഘാടനം ചെയ്തു. സലിം ചാലിയം അധ്യക്ഷത വഹിച്ചു. നിഖില സമീര്‍, കമര്‍ബാനു അബ്ദുസ്സലാം, മൈമൂന അബ്ബാസ്, കസവ് രക്ഷാധികാരി മുസ്തഫ കവായി, ഉമ്മര്‍ അമാനത്ത്, ഹസനലി കടലുണ്ടി, ഷിബു ഉസ്മാന്‍, നാസര്‍ വണ്ടൂര്‍, ബനൂജ് പൂക്കോട്ടുംപാടം, ഹാസിഫ് കളത്തില്‍, നിഷാദ് കണ്ണൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

റിയാദിന്റെ ചരിത്രത്തില്‍ ഇത്തരം പരിപാടി ആദ്യമായാണ് സംഘടിപ്പിച്ചതെന്ന് സിദ്ദീഖ് കല്ലുപറമ്പന്‍. ജസീല മൂസ, ഫൈസല്‍ ബാബു ഫറോക്ക്, അബ്ദുസ്സലാം ആലപ്പുഴ, റെജുല മനാഫ്, മജീദ് പതിനാറുങ്ങല്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു. ബാബുമോങ്ങം, ഇസ്മയില്‍ വണ്ടൂര്‍, കുഞ്ഞോയി കോടുമ്പുഴ, നൂറുദ്ദീന്‍ കല്ലേരി, ജുനൈദ് കല്ലുംപാറ,ലഷിന്‍ ഫറോക്ക്, ഫാരിസ്, ബിലാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സെക്രട്ടറി മനാഫ് മണ്ണൂര്‍ സ്വാഗതവും ട്രഷറര്‍ അഷറഫ് കൊട്ടാരം നന്ദിയും പറഞ്ഞു.

Leave a Reply