അല്‍ ഹസ്സ: നവയുഗം സാംസ്‌ക്കാരികവേദി അല്‍ഹസ ഷുക്കേക്ക് യൂണീറ്റ് ഇഫ്ത്താര്‍ സംഗമം നടത്തി. സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും മാതൃകയായി പൊതുജന പങ്കാളിത്തത്തോടെയാണ് ഇഫ്താര്‍ വിരുന്നൊരുക്കിയത്.
ഷുക്കേക്ക് ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ അല്‍ഹസ്സ പ്രവാസി സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ള നൂറുകണക്കിന് പേര്‍ പങ്കെടുത്തു.
നവയുഗം അല്‍ഹസ്സ മേഖലാ സെക്രട്ടറി ഉണ്ണി മാധവം, യൂണീറ്റ് സെക്രട്ടറി ബക്കര്‍, പ്രസിഡിന്റ് സുന്ദരേശന്‍, ട്രഷറര്‍ ഷിബു താഹിര്‍, രക്ഷാധികാരി ജലീല്‍, അല്‍ഹസ്സ മേഖലാ പ്രസിഡന്റ് സുനില്‍ വലിയാട്ടില്‍, മേഖലാ രക്ഷാധികാരി സുശീല്‍ കുമാര്‍, മേഖലാ ജോ:സെക്രട്ടറി വേലൂ രാജന്‍, ജീവകാരുണ്യ കണ്‍വീനര്‍ സിയാദ്, സുരേഷ് മടവൂര്‍ എന്നിവര്‍ ഇഫ്താര്‍ സംഗമത്തിന് നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.