മക്ക: ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ICF) മക്ക സെന്‍ട്രല്‍ ഘടകം ബദ്ര്‍ സ്മൃതിയും ഇഫ്താര്‍ സംഗമവും സംഘടിപ്പിച്ചു. ആദര്‍ശ സംരക്ഷണത്തിന് വിശ്വാസം ആയുധമാക്കി ധര്‍മ്മ സമരം നടത്തിയ ബദര്‍ പോരാളികള്‍ എന്നും വിശ്വാസി സമൂഹത്തിന് പ്രചോദനമാണെന്ന് എസ്‌വൈഎസ് കേരള സാന്ത്വനം കണ്‍വീനര്‍ ഡോ. ദേവര്‍ഷോല അബ്ദുസ്സലാം മുസ്‌ലിയാര്‍ പറഞ്ഞു. ബദ്ര്‍ സ്മൃതി ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ മനുഷ്യര്‍ക്കും നന്മ ചെയ്യുന്നവനാണ് യഥാര്‍ത്ഥ വിശ്വാസി. അവന് മനുഷ്യരോട് മാത്രമല്ല എല്ലാ ദൈവ സൃഷ്ടികളോടും കരുണയുണ്ടാവും. അപ്പോള്‍ മാത്രമേ വിശ്വാസം പൂര്‍ണ്ണമാകൂ എന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. ഇഫ്താറിന് റഷീദ് അസ്ഹരി, ജമാല്‍ കക്കാട്, അബൂബക്കര്‍ കണ്ണൂര്‍, ശിഹാബ് കുറുകത്താണി, നാസര്‍ തച്ചംപൊയില്‍, മുഹമ്മദലി കാട്ടിപ്പാറ, ഗഫൂര്‍ കോട്ടക്കല്‍, മുനീര്‍ കാന്തപുരം, മുഹമ്മദ് സഅദി, കബീര്‍ പറമ്പില്‍പീടിക, ഷബീര്‍ ഖാലിദ് ,സലാം ഇരുമ്പുഴി, സുഹൈര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.