എയര്‍പോര്‍ട്ടില്‍ അനധികൃത ടാക്‌സി; 400 ഡ്രൈവര്‍മാര്‍ കസ്റ്റഡിയില്‍

റിയാദ്: എയര്‍പോര്‍ട്ട് കേന്ദ്രീകരിച്ച് അനധികൃത ടാക്‌സി സര്‍വീസ് നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച് പൊതുഗതാഗത അതോറിറ്റി. കഴിഞ്ഞ ദിവസങ്ങളില്‍ വ്യാജ ടാക്‌സി സര്‍വീസ് നടത്തുന്ന 418 കാറുകളും ഡ്രൈവര്‍മാരെയും പിടികൂടി.

പൊതുസുരക്ഷാ വകുപ്പുമായി സഹകരിച്ച് നടത്തിയ പരിശോധനയിലാണ് ഇത്രയും ഡ്രൈവര്‍മാര്‍ അറസ്റ്റിലായത്. കാര്‍ പാര്‍ക്കിംഗില്‍ സൂക്ഷിച്ച് അലൈവര്‍ ടെര്‍മിനലിലെത്തി ഡ്രൈവര്‍മാര്‍ യാത്രക്കാരെ കാന്‍വാസ് ചെയ്താണ് സര്‍വീസ് നടത്തിയിരുന്നത്. എന്നാല്‍ രഹസ്യമായി ഇവരെ നിരീക്ഷിച്ച പൊലീസും

അനധികൃത ടാക്‌സി സര്‍വിസ് നടത്തുന്നവര്‍ക്കെതിരെ 5,000 റിയാല്‍ പിഴയും വാഹനങ്ങള്‍ കണ്ടുകെട്ടുകയും ചെയ്യുമെന്ന് അധികൃതര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

യാത്രക്കാരുടെ സുരക്ഷ മുന്‍ നിര്‍ത്തി ഔദ്യോഗിക അംഗീകാരമുളള ടാക്‌സികള്‍ മാത്രം ഉപയോഗിക്കണമെന്ന് അധികൃതര്‍ യാത്രക്കാര്‍ക്കും മുന്നറിയിപ്പ് നല്‍കിയിരുന്നു. വ്യാജ ടാക്‌സികള്‍ക്കെതിരെ ജാഗ്രത ആവശ്യമാണെന്നും നിരീക്ഷണം ശക്തമാക്കുമെന്നും അതോറിറ്റി ആവര്‍ത്തിച്ചു വ്യക്തമാക്കി.

Leave a Reply