റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി നഴ്‌സ് റിയാദില്‍ മരിച്ചു. റിയാദ് സ്‌പെഷ്യലൈസ്ഡ് മെഡിക്കല്‍ സെന്ററിലെ (എസ്.എം.സി) നഴ്‌സ് എറണാകുളം പിറവം പെരിയാപുരം ചിറ്റേത്ത്കുന്നേല്‍ ധന്യ രാജന്‍ (34) ആണ് മരിച്ചത്. അവിവാഹിതയാണ്.
സി.എസ്. രാജന്‍ അമ്മിണി രാജന്‍ ദമ്പതികളുടെ മകളാണ്. ഇമ്യ രാജന്‍, സൗമ്യ രാജന്‍ എന്നിവരാണ് സഹോദരിമാരാണ്.
സൗദിയിലെത്തുന്നതിന് മുമ്പ് എറണാകുളം കല്ലൂര്‍ പി.വി.എ.എസ് ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായിരുന്നു. എസ്.എം.സി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടില്‍ സംസ്‌കരിക്കും. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ധന്യയുടെ സഹപ്രവര്‍ത്തകരും സാമൂഹിക പ്രവര്‍ത്തകരും രംഗത്തുണ്ട്. ധന്യയുടെ നിര്യാണത്തിഫ അഖിലേന്ത്യാ യുനൈറ്റഡ് അസോസിയേഷന്‍ പ്രസിഡന്റ് ജാസ്മിന്‍ഷാ അനുശോചനം അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.