ഇന്ത്യന്‍ രുചി വൈവിധ്യം അറബ് ലോകത്തും; ബീഫ് ഉള്‍പ്പെടെ എംകെ ഫുഡ്‌സ് വിപണിയില്‍

റിയാദ്: ഇന്ത്യന്‍ രുചി വൈവിധ്യം അറബ് ലോകത്ത് പരിചയപ്പെടുത്തി ഭക്ഷ്യവിതരണ ബ്രാന്റായ എംകെ ഫുഡ്‌സ്. ഇളം കിടാവ് മാസം (bobby veal), ബീഫ് സ്‌ളൈസ്, ഗ്രീന്‍പീസ്, മിക്‌സ് വെജിറ്റബിള്‍ എന്നിവയാണ് എംകെ ഫുഡ്‌സ് വിതരണം ആരംഭിച്ചത്. റിയാദില്‍ നടന്ന പരിപാടിയില്‍ വെബ്‌സൈറ്റ് പ്രകാശനം സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് നിര്‍വഹിച്ചു.

എംകെ ഫുഡ്‌സ് മൊബൈല്‍ ആപിന്റെ ഉദ്ഘാടം കമ്പനി ചെയര്‍മാന്‍ സാലിഹ് ബിന്‍ ഒതൈബിയും പുതിയ ഉത്പ്പന്നങ്ങളുടെ വിപണനോദ്ഘാടനം സൗദി കലാകാരന്‍ ഹാഷിം അബ്ബാസും നിര്‍വഹിച്ചു.

ഷാനവാസ് മുനമ്പത്ത് അധ്യക്ഷത വഹിച്ചു. ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും മികച്ച മീറ്റ് ഉത്പ്പന്നങ്ങളാണ് വിപണിയിലെത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഫ്രോസന്‍ മീറ്റ് ഉത്പ്പന്നങ്ങളുടെ ഇറക്കുമതിയിലും വിതരണത്തിലും രണ്ടരപ്പതിറ്റാണ്ടിലേറെ പരിചയസമ്പത്താണ് എംകെ ബ്രാണ്ടില്‍ ഇന്ത്യന്‍ ഉത്പ്പന്നങ്ങള്‍ ഗള്‍ഫ് വിപണിയിലെത്തിക്കാന്‍ പ്രേരണ. മറ്റു രാജ്യങ്ങളിലെ ഉത്പ്പന്നങ്ങളെ അപേക്ഷിച്ച് ഏറ്റവും മികച്ച സ്വാദ് ലഭ്യമാക്കുന്ന ഉത്പ്പന്നങ്ങളാണ് ഇന്ത്യയുടേത്. മാത്രമല്ല മിതമായ വിലയില്‍ ഉപഭോക്താക്കള്‍ക്ക് ഉത്പ്പന്നങ്ങള്‍ എത്തിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

എംകെ ഫുഡ്‌സ് പ്രൊസസിംഗ് സംബന്ധിച്ച് മാനേജിംഗ് ഡയറക്ടര്‍ റഹ്മാന്‍ മുനമ്പത്ത് വിശദീകരിച്ചു. സൗദി വിപണിയിലെ കൂടുതല്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് രാജ്യത്തെ മുഴുവന്‍ പ്രവിശ്യകളിലും പുതിയ ബ്രാഞ്ചുകള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എംകെ ഫുഡ്‌സിന്റെ വിപുലീകരണ പദ്ധതികള്‍ സി ഒ ഷാനവാസ് മുനമ്പത്ത് പ്രഖ്യാപിച്ചു. ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ, നവോദയ സാരഥി സുധീര്‍ കുമ്പിളില്‍, സലീം കളക്കര, ഷംനാദ് കരുനാഗപ്പള്ളി, അബ്ദുന്നാസര്‍ നെസ്‌റ്റോ, ഇബ്രാഹിം സുലൈമാന്‍, ചിങ്ങോലി മജീദ്, കോയ കുഞ്ഞ് പോനക്കാട്ട് ആശംസകള്‍ നേര്‍ന്നു. ഡയറക്ടര്‍ ബോര്‍ഡ് അംഗം മശാല്‍ ബിന്‍ സാബിര്‍ ഒതൈബി നേതൃത്വം നല്‍കി. റഹ്മാന്‍ മുനമ്പത്ത് സ്വാഗതവും മാനേജര്‍ റിയാസ് മുഹമ്മദ് നന്ദിയും പറഞ്ഞു. ഇഫ്താര്‍ സംഗമത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ എംകെ ഫുഡ്‌സിന്റെ ഉത്പ്പന്നങ്ങള്‍ അതിഥികള്‍ക്ക് സമ്മാനിക്കുകയും ചെയ്തു.

Leave a Reply